ഇൻ ബോക്സ്
text_fieldsവിദ്വേഷത്തിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറന്നു
2024ലെ തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ ശക്തികൾക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. നരേന്ദ്ര മോദിയെ പോലെയുള്ള ഫാഷിസ്റ്റ് ശക്തികൾ ഇന്ത്യയിൽ വർഗീയ ധ്രുവീകരണം നടത്തിയതിന് മതേതര ശക്തികൾ നല്ല തിരിച്ചടിയാണ് നൽകിയത്.
ഇൻഡ്യ മുന്നണി അധികാരം ഉറപ്പിച്ചിെല്ലങ്കിലും ബി.ജെ.പിയെ തളർത്താൻ അവർക്ക് സാധിച്ചു. യു.പി പോലെയുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വോട്ട് ഏകീകരണവും, ഒരു പരിധിവരെ ബി.ജെ.പിയുടെ സീറ്റ് കുറക്കാൻ സഹായിച്ചു. ബി.ജെ. പിക്ക് അനുകൂലമായി നിൽക്കുന്ന മതേതര പാർട്ടികളെ വിഴുങ്ങി പിന്നീട് ബി.ജെ.പി അധികാരത്തിൽ വരുന്നതാണ് ഒഡിഷ പോലെ യുള്ള സംസ്ഥാനങ്ങളിൽ കണ്ടത്. കേരളത്തിൽ ബി.ജെ.പിക്ക് സീറ്റ് കിട്ടിയത് ഒരു ദുഃസൂചനയാണ്.
ചില ന്യൂനപക്ഷങ്ങൾ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തതും, അതുപോലെ സംഘ്പരിവാർ ശക്തികൾ സോഷ്യൽ എൻജിനീയറിങ് ഫലപ്രദമായി ഉപയോഗിച്ചതും അവർക്ക് ഒരു സീറ്റ് കിട്ടാൻ കാരണമായി. മതേതരകക്ഷികൾ ഒറ്റക്കെട്ടായി നിന്നാൽ ഒരു ഫാഷിസ്റ്റ് ശക്തികൾക്കും ഇന്ത്യയെ തകർക്കാൻ കഴിയില്ല എന്ന സന്ദേശമാണ് ഈ ഇലക്ഷൻ നൽകുന്ന പാഠം.
എം.എഫ്. റഹ്മാൻ പൊന്നാനി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

