നവജാത ഇരട്ടകള്‍ മരിച്ച സംഭവം: മൂന്നു ഡോക്ടര്‍മാര്‍ക്ക് തടവ്
text_fieldsമനാമ: സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ നവജാത ഇരട്ടകള്‍ മരിച്ച സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാര്‍ക്ക് ലോവര്‍ ക്രിമിനല്‍ കോടതി തടവുശിക്ഷ വിധിച്ചു. ആദ്യ പ്രതിക്ക് മൂന്നു വര്‍ഷവും രണ്ടും മൂന്നും പ്രതികള്‍ക്ക് ഒരു വര്‍ഷം വീതവുമാണ് തടവ്. ചികിത്സയില്‍ സംഭവിച്ച വീഴ്ചയാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് കാണിച്ച് ഡോക്ടര്‍മാര്‍ക്കെതിരെ പിതാവ് പരാതി നല്‍കിയിരുന്നു. രണ്ടു കുട്ടികളും ജനിച്ചപ്പോള്‍തന്നെ മരിച്ചിരുന്നുവെന്ന് പറഞ്ഞ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് ആശുപത്രിയില്‍നിന്ന് കൈമാറിയിരുന്നു.
എന്നാല്‍, മറമാടുന്നതിന് എടുത്ത സന്ദര്‍ഭത്തില്‍ ഒരു കുട്ടിക്ക് ജീവനുള്ളതായി അറിയുകയും ഉടനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും അല്പ സമയത്തിനകം ആ കുരുന്നും മരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ പിഴവിനെ സംബന്ധിച്ച് പരിശോധിക്കുന്ന പ്രത്യേക സമിതി പരാതി പരിശോധിക്കുകയും ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് കെണ്ടത്തുകയും ചെയ്തിരുന്നു. നഴ്സ് നിരപരാധിയാണെന്ന് കെണ്ടത്തുകയും ശിക്ഷയില്നിന്നൊഴിവാക്കുകയും ചെയ്തു. ശിക്ഷ നടപ്പാക്കാതിരിക്കുന്നതിന് 1000 ദീനാര്‍ കെട്ടിവെക്കുന്നതിനും ഉത്തരവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

