നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
text_fieldsനിയാർക്ക് ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾ
മനാമ: കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്റർ (നിയാർക്ക്) ബഹ്റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം ഖമീസിലെ ഫറൂഖ് ഗാർഡനിൽ ചേർന്ന് പ്രവർത്തന-സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
കെ.ടി. സലിം, നൗഷാദ് ടി.പി, അബ്ദുൽ റഹ്മാൻ അസീൽ എന്നിവർ ഉപദേശക സമിതി അംഗങ്ങളായുള്ള പുതിയ കമ്മിറ്റിയിൽ കെ.കെ. ഫറൂഖ് ചെയർമാനും ജബ്ബാർ കുട്ടീസ് ജനറൽ സെക്രട്ടറിയും ഹനീഫ് കടലൂർ ചീഫ് കോഓഡിനേറ്ററും അനസ് ഹബീബ് ട്രഷററുമായി ചുമതലയേറ്റെടുത്തു. ഹംസ സിംസിം, സുജിത്ത് പിള്ള, ജൈസൽ അഹ്മദ് (വൈസ് ചെയർമാൻമാർ), ഉമർ മുക്താർ, ഇല്യാസ് കൈനോത്ത്, സുരേഷ് പുത്തൻവിളയിൽ (ജോയന്റ് സെക്രട്ടറിമാർ) എന്നിവരെ കൂടാതെ 20 അംഗങ്ങൾ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പ്രവർത്തിക്കും.
നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ വനിത വിഭാഗവും പുനഃസംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു. മിനി മാത്യു, ജമീല അബ്ദുൽ റഹ്മാൻ, അഭി ഫിറോസ്, ആബിദ ഹനീഫ്, ഷംന ഗിരീഷ്, രാജലക്ഷ്മി സുരേഷ് (ഉപദേശക സമിതി അംഗങ്ങൾ), സാജിത കരീം (കൺവീനർ), അരുണിമ രാകേഷ്, നജ്മ എൻ (ജോ. കൺ). 17 അംഗങ്ങൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും വനിത വിഭാഗത്തിൽ പ്രവർത്തിക്കും.

