മാർത്തോമ ഇടവകയുടെ പുതുവത്സര ശുശ്രൂഷ
text_fieldsഫാ. വി.പി. ജോണിന്റെ മുഖ്യ കാർമികത്വൽ നടന്ന ബഹ്റൈൻ മാർത്തോമ ഇടവകയുടെ പുതുവത്സര ശുശ്രൂഷ
മനാമ: ബഹ്റൈൻ മാർത്തോമ ഇടവകയുടെ പുതുവത്സര ശുശ്രൂഷയും വിശുദ്ധ കുർബാനയും ഫാ. വി.പി. ജോണിന്റെ മുഖ്യ കാർമികത്വത്തിലും ഫാ. ഡേവിഡ് വി. ടൈറ്റസിന്റെ സഹകാർമികത്വത്തിലും സനദിലുള്ള മാർത്തോമ കോംപ്ലക്സിൽ സംഘടിപ്പിച്ചു. മാർത്തോമ സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിലെ സുവിശേഷകൻ ഇവാഞ്ചലിസ്റ്റ് ജോൺ ജോസഫ് പുതുവത്സരദിന വചന ശുശ്രൂഷ നിർവഹിച്ചു. ചുരുങ്ങിയ വാക്കുകളിൽ ദൈവ നടത്തിപ്പിനെ സാക്ഷ്യപ്പെടുത്താൻ വിശ്വാസ സമൂഹത്തിന് അവസരം ലഭിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ള നിശ്ചിത ഇടവകാംഗങ്ങളെ ഉൾപ്പെടുത്തി കോവിഡ് നിയമം അനുസരിച്ച് നടത്തിയ ശുശ്രൂഷയിൽ സൂം പ്ലാറ്റ്ഫോമിലൂടെയും ഇടവകാംഗങ്ങൾ പങ്കെടുത്തു. ഇടവക മീഡിയ ടീമിന്റെ നേതൃത്വത്തിൽ യൂട്യൂബ് ചാനലിലും പുതുവത്സര ശുശ്രൂഷകൾ സംപ്രേഷണം ചെയ്തു.

