ഫാബ് സി.സി പുതുവത്സര ആഘോഷം
text_fieldsഫാബ് സി.സി പുതുവത്സര ആഘോഷത്തിൽ പങ്കെടുത്തവർ
മനാമ: ബഹ്റൈനിലെ ക്രിക്കറ്റ് ടീമായ ഫ്രണ്ട്സ് എക്രോസ് ബഹ്റൈൻ (ഫാബ് സി.സി) സൽമാബാദിലെ സിൽവർസ്പൂൺ റസ്റ്റാറന്റിൽ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
പരിപാടിയിൽ ടീം അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. 2024 ൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം അംഗങ്ങൾക്ക് ആദരവ് നൽകി. മികച്ച ബാറ്റർമാരായി യഥാക്രമം മുഫാസ് മുസ്തഫയേയും, നിഷാദ് ഷംസുദ്ദീനേയും മികച്ച ബോളർമാരായി പ്രണവ് പ്രഭാകരനെയും ശ്രീജി നായരേയും തിരഞ്ഞെടുത്തു. ടീം ക്യാപ്റ്റൻ അനൂപ് ശശികുമാറും വൈസ് ക്യാപ്റ്റൻ ശരത് സുരേഷും ചേർന്ന് സർട്ടിഫിക്കറ്റും ഉപഹാരവും കൈമാറി.
ടീം അംഗങ്ങൾക്ക് എല്ലാവർക്കും പുതുവത്സര ആശംസകളും സമ്മാനവും കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

