പുതുവർഷ കലണ്ടർ പ്രകാശനം
text_fieldsകെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി തയാറാക്കിയ കലണ്ടർ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്യുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി തയാറാക്കിയ കലണ്ടർ മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്തു. കെ.എം.സി.സി ആസ്ഥാന മന്ദിരത്തിെൻറ ഉദ്ഘാടന വേദിയിൽ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കലണ്ടർ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സീനിയർ വൈസ് പ്രസിഡൻറ് കുട്ടൂസ മുണ്ടേരി, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി, ജില്ല ഭാരവാഹികളായ ജെ.പി.കെ. തിക്കോടി, പി.വി. മൻസൂർ, ശരീഫ് വില്യാപ്പള്ളി, അസീസ് പേരാമ്പ്ര, കെ.കെ. അഷ്റഫ്, പി.കെ. ഇസ്ഹാഖ്, അഷ്കർ വടകര എന്നിവർ സംബന്ധിച്ചു.

