Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുതിയ യാത്രാ നിബന്ധന:...

പുതിയ യാത്രാ നിബന്ധന: ബഹ്​റൈനിൽ കുടുങ്ങിയത്​ ആയിരത്തോളം സൗദി യാത്രക്കാർ

text_fields
bookmark_border
പുതിയ യാത്രാ നിബന്ധന: ബഹ്​റൈനിൽ കുടുങ്ങിയത്​ ആയിരത്തോളം സൗദി യാത്രക്കാർ
cancel

മനാമ: സൗദി അറേബ്യ പ്രാബല്യത്തിൽ വരുത്തിയ പുതിയ യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന്​ ബഹ്​റൈനിൽ കുടുങ്ങിയത്​ 1000ഒാളം മലയാളികൾ. കോവിഡ്​ വാക്​സിൻ സ്വീകരിച്ചവരെ മാത്രമേ കടത്തി വിടൂ എന്ന നിബന്ധന കിങ്​ ഫഹദ്​ കോസ്​വേ അധികൃതർ വ്യാഴാഴ്​ച മുതൽ നടപ്പാക്കിയതാണ്​​ ഇവർക്ക്​ തിരിച്ചടിയായത്​. സൗദിയിലേക്ക്​ പോകാൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ കോസ്​വേയിൽ എത്തിയ യാത്രക്കാരെ തിരിച്ചയച്ചു.

കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി സൗദിയിലേക്ക്​ ഇന്ത്യയിൽനിന്ന്​ നേരിട്ട്​ വിമാന സർവീസ്​ ഇല്ലാത്തതിനാൽ ബഹ്​റൈൻ വഴി പോകാൻ എത്തിയവരാണ്​ ​പ്രയാസത്തിലായത്​. ബഹ്​റൈനിൽ 14 ദിവസത്തെ ക്വാറൻറീന്​ ശേഷമാണ്​ കോസ്​വേ വഴി​ ഇന്ത്യക്കാർ സൗദിയിലേക്ക്​ പോയിക്കൊണ്ടിരുന്നത്​. എന്നാൽ, പുതിയ നിബന്ധന ഇൗ മാർഗം അടച്ചു.

സൗദി റസിഡൻസ്​ വിസയുള്ളവർ, ​െതാഴിൽ, സന്ദർശക, ടൂറിസം വിസയിൽ വരുന്നവർ എന്നിവർക്കാണ്​ പുതിയ നിബന്ധന ബാധകം. ഇവർ 72 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റും ഹാജരാക്കണം. സൗദി അംഗീകരിച്ച ഫൈസർ, ആസ്​ട്ര സേനക്ക), മൊഡേണ എന്നീ വാക്​സിനുകൾ രണ്ട്​ ഡോസും ജോൺസൻ ആൻറ്​ ജോൺസൻ വാക്​സിൻ ഒറ്റ ഡോസും ​എടുത്തവർക്ക്​ ​ മാത്രമാണ്​ പ്രവേശനം അനുവദിക്കുന്നത്​. വാക്​സിൻ സ്വീകരിക്കാതെ എത്തിയവരാണ്​ ബഹ്​റൈനിൽ കുടുങ്ങിയത്​. ബഹ്​റൈനിൽ സ്വകാര്യ മേഖലയിൽ വാക്​സിൻ നൽകുന്നുമില്ല.

അതേസമയം, വിമാന മാർഗം ഇവർക്ക്​ സൗദിയിലേക്ക്​ പോകുന്നതിന്​ തടസ്സമില്ല. സൗദിയിൽ എത്തി ഒരാഴ്​ച ഇൻസ്​റ്റിറ്റ്യൂഷണൽ ക്വാറൻറീനിൽ കഴിയണമെന്ന വ്യവസ്​ഥയാണുള്ളത്​. വിമാന ടിക്കറ്റ്​ എടുക്കു​േമ്പാൾ തന്നെ ഹോട്ടൽ താമസത്തിനുള്ള ബുക്കിങ്ങും നടത്തണം. സൗദി എയർലൈൻസ്​, ഗൾഫ്​ എയർ എന്നിവ മുഖേനയാണ്​ ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്​.

ബഹ്​റൈനിൽനിന്ന്​ സൗദിയിലേക്ക്​ പോകാൻ ഒരാഴ്​ചത്തെ ക്വാറൻറീൻ അടക്കം 80000 രൂപയോളം ചെലവ്​ വരുമെന്നാണ്​ ട്രാവൽ ഏജൻസികൾ പറയുന്നത്​. വൻതുക മുടക്കി ബഹ്​റൈനിലെത്തിയ യാത്രക്കാർക്ക്​ ഇത്​ ഇരട്ടി ഭാരമാകും. പലരും 14 ദിവസത്തെ വിസയിലാണ്​ ബഹ്​റൈനിൽ എത്തിയിരിക്കുന്നത്​. ഇൗ കാലാവധി കഴിയുന്നതിനാൽ അത്​ പുതുക്കുകയും വേണം. 72 മണിക്കൂർ സമയപരിധി കഴിയുന്നതിനാൽ വീണ്ടും ടെസ്​റ്റ്​ നടത്തുകയും വേണം. ചുരുക്കത്തിൽ, നാട്ടിൽനിന്നുള്ള വരവും ബഹ്​റൈനിലെ താമസവും സൗദി യാത്രയും ഉൾപ്പെടെ രണ്ടര ലക്ഷം രൂപയെങ്കിലും ഇവർക്ക്​ ചെലവാകുന്ന സ്​ഥിതിയാണ്​.

അതിനിടെ, ബഹ്​റൈൻ പ്രഖ്യാപിച്ചിട്ടുള്ള പുതിയ യാത്രാ നിയന്ത്രണങ്ങൾ ഇന്ത്യയിൽനിന്നുള്ള സൗദി യാത്രക്കാരുടെ വരവ്​ തന്നെ മുടക്കും. ബഹ്​റൈനിൽ റസിഡൻസ്​ വിസയുള്ളവർക്ക്​ മാത്രമാണ്​ ഞായറാഴ്​ച മുതൽ ഇങ്ങോട്ട്​ വരാൻ കഴിയുക. മറ്റ്​ വിസകളിൽ ബഹ്​റൈനിൽ എത്തി സൗദിയിലേക്ക്​ പോകാനുള്ള വഴിയാണ്​ ഇതോടെ അടയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainNew travel rulesSaudi passengers
News Summary - New travel rules Thousands of Saudi passengers stranded in Bahrain
Next Story