Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.ടി.എഫിന് പുതിയ കേന്ദ്ര നേതൃത്വം
text_fieldsbookmark_border
ജി.ടി.എഫ് പുതിയ ഭാരവാഹികൾ
മനാമ: കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന് (ജി.ടി.എഫ്) പുതിയ കേന്ദ്ര നേതൃത്വം നിലവിൽവന്നു.
ഹംസ കുന്നുമ്മൽ (ഖത്തർ) ചെയർമാനായും അഡ്വ. പ്രമോദ് (കുവൈത്ത്) ജനറൽ സെക്രട്ടറിയായും ഷാജി പുറക്കാട് (ഖത്തർ) വൈസ് ചെയർമാനായും ഷാമിൽ മൊയ്തീൻ (യു.എ.ഇ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. രാധാകൃഷ്ണൻ എ.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ചാപ്റ്റർ പ്രതിനിധികൾ പങ്കെടുത്തു.
തെരഞ്ഞെടുപ്പിന് വരണാധികാരി അസീസ് തിക്കോടി നേതൃത്വം നൽകി. അഫ്സൽ കളപ്പുരയിൽ സ്വാഗതവും ഷാജി പുറക്കാട് നന്ദിയും പറഞ്ഞു.
Next Story

