Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖി​ൽ പു​തി​യ...

മു​ഹ​റ​ഖി​ൽ പു​തി​യ സ്റ്റേ​ഡി​യം; പാ​ർ​ല​മെ​ന്റ് ചൊ​വ്വാ​ഴ്ച ച​ർ​ച്ച ചെ​യ്യും

text_fields
bookmark_border
മു​ഹ​റ​ഖി​ൽ പു​തി​യ സ്റ്റേ​ഡി​യം; പാ​ർ​ല​മെ​ന്റ് ചൊ​വ്വാ​ഴ്ച ച​ർ​ച്ച ചെ​യ്യും
cancel
camera_alt

എം.​പി ഖാ​ലി​ദ് ബു ​അ​ന​ഖ്

മ​നാ​മ: മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ സ്റ്റേ​ഡി​യം നി​ർ​മി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ചൊ​വ്വാ​ഴ്ച പാ​ർ​ല​മെ​ന്റ് ച​ർ​ച്ച ചെ​യ്യും. രാ​ജ്യ​ത്തെ കാ​യി​ക സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ്രാ​ദേ​ശി​ക ക്ല​ബു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നു​മാ​യാ​ണ് ഈ ​നീ​ക്കം. എം.​പി​മാ​രാ​യ ഖാ​ലി​ദ് ബു ​അ​ന​ഖ്, ഹി​ശാം അ​ൽ അ​വാ​ദി, സെ​ക്ക​ൻ​ഡ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​ഹ്മ​ദ് ഖ​രാ​ത്ത എ​ന്നി​വ​രാ​ണ് ഈ ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്. മു​ഹ​റ​ഖി​ലെ കാ​യി​ക​താ​ര​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക. ആ​ഭ്യ​ന്ത​ര ലീ​ഗു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ക്ല​ബു​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട പ​രി​ശീ​ല​ന-​മ​ത്സ​ര വേ​ദി​ക​ൾ ന​ൽ​കു​ക. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലൂ​ടെ ടൂ​റി​സം മേ​ഖ​ല​ക്ക് ക​രു​ത്തേ​കു​ക.

രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​യി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​പോ​ലെ ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​യി ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യം ഈ ​നി​ർ​ദേ​ശ​ത്തെ സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്റെ വ​ള​ർ​ച്ച​യി​ൽ കാ​യി​ക മേ​ഖ​ല​ക്കു​ള്ള പ്രാ​ധാ​ന്യ​വും മ​ന്ത്രാ​ല​യം എ​ടു​ത്തു​പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​ത്ത​രം വ​ലി​യ നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പാ​ർ​ല​മെ​ന്റി​ന്റെ സ​ർ​വി​സ​സ് ക​മ്മി​റ്റി ഈ ​നി​ർ​ദേ​ശ​ത്തി​ന് ഐ​ക​ക​ണ്ഠ്യേ​ന​യു​ള്ള പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ൽ അം​ഗ​ങ്ങ​ൾ ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യും വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - New stadium in Muharraq; Parliament to discuss on Tuesday
Next Story