പുതിയ കടൽപ്പാത: ബഹ്റൈൻ പ്രതിനിധിസംഘം ഖത്തർ ഗതാഗത മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി
text_fieldsബഹ്റൈൻ പ്രതിനിധിസംഘം ഖത്തർ സന്ദർശനത്തിനിടെ
മനാമ: ഖത്തറിനും ബഹ്റൈനും ഇടയിൽ പുതിയ കടൽപാത ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ബഹ്റൈനിൽനിന്നുള്ള പ്രതിനിധിസംഘം ഖത്തർ ഗതാഗതമന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി.
ഖത്തറിലെ അൽ റുവൈസ് തുറമുഖത്ത് നടന്ന സന്ദർശനത്തിനിടെയാണ് ചർച്ചകൾ നടന്നത്.
ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള മാരിടൈം കണക്ടിവിറ്റി പദ്ധതിയുടെ ഒരു പ്രധാന ഭാഗമാണിത്. യാത്രക്കാർക്കായി ഒരുക്കിയ റൂട്ടും സൗകര്യങ്ങളും വിലയിരുത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
വരും ദിവസങ്ങളിൽ പുതിയ കടൽപാത യാഥാർഥ്യമാവുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ യാത്ര, വ്യാപാര മേഖലകളിൽ വലിയ ഉണർവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

