യുവാക്കളുടെ കഴിവുകൾ വളർത്താൻ പുതിയ പദ്ധതികൾ; ഗവർണർ ഉന്നതതല ചർച്ച നടത്തി
text_fieldsമനാമ: നോർത്തേൺ ഗവർണറേറ്റ് ഗവർണർ ഹസ്സൻ അബ്ദുല്ല അൽ മദനി, അബു സൈബ യൂത്ത് എംപവർമെന്റ് സെന്റർ ബോർഡ് ഓഫ് ഡയറക്ടർ ചെയർമാൻ സാദിഖ് സൽമാൻ ഹബീബുമായും മറ്റ് ബോർഡ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ അബ്ദുല്ല അലി റാഷിദ് മാന്തറിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും യുവതലമുറയുടെ ശേഷി വർധിപ്പിക്കുന്നതിലും യൂത്ത് എംപവർമെന്റ് സെന്ററുകൾ വഹിക്കുന്ന നിർണായക പങ്കിനെ ഗവർണർ പ്രശംസിച്ചു.
സമൂഹത്തിലെ ഏറ്റവും വലിയ വിഭാഗമായ യുവാക്കളെ പിന്തുണക്കാൻ ഗവർണറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുവാക്കളുടെ ആവശ്യങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കുന്നതിനും അതനുസരിച്ചുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനും അവരുമായി നിരന്തരമായ ആശയവിനിമയം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ചും കമ്മ്യൂണിറ്റി പങ്കാളിത്തം ഉറപ്പാക്കിയും യുവാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുള്ള വഴികൾ യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

