Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈനിലെ...

ബഹ്‌റൈനിലെ ഡിപ്ലോമാറ്റിക് ഏരിയയിൽ പുതിയ പാർക്കിങ് മീറ്ററുകൾ പ്രവർത്തനസജ്ജമായി

text_fields
bookmark_border
ബഹ്‌റൈനിലെ ഡിപ്ലോമാറ്റിക് ഏരിയയിൽ പുതിയ പാർക്കിങ് മീറ്ററുകൾ പ്രവർത്തനസജ്ജമായി
cancel

മനാമ: ബഹ്‌റൈനിലെ ഡിപ്ലോമാറ്റിക് ഏരിയയിൽ പാർക്കിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി, ഗതാഗത മന്ത്രാലയവുമായി സഹകരിച്ച് പൊതുമരാമത്ത് മന്ത്രാലയം പുതിയ പാർക്കിങ് മീറ്ററുകൾ സ്ഥാപിച്ചു. മേഖലയിലെ 546 പാർക്കിങ് സ്ഥലങ്ങൾ നിയന്ത്രിക്കുന്നതിനായി 42 പുതിയ മീറ്ററുകളാണ് ഇപ്പോൾ പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്.

മേഖലയിലെ ഗതാഗതത്തിരക്ക് കുറക്കാനും കൂടുതൽ ആളുകൾക്ക് പാർക്കിങ് സൗകര്യം ലഭ്യമാക്കാനും ഈ പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി പണമടക്കുന്നതിനായി ക്രെഡിറ്റ് കാർഡുകൾ, ആപ്പിൾ പേ, പണമായി പണമടക്കൽ തുടങ്ങിയ വിവിധ പേയ്‌മെന്റ് മാർഗങ്ങൾ ഈ മീറ്ററുകളിൽ ലഭ്യമാണ്.

പാർക്കിങ് നിയമങ്ങളും സമയപരിധിയും കൃത്യമായി പാലിക്കാൻ മന്ത്രാലയം എല്ലാ ഡ്രൈവർമാരോടും അഭ്യർത്ഥിച്ചു. ഇത് കൂടുതൽ ആളുകൾക്ക് പാർക്കിങ് സൗകര്യം ഉപയോഗിക്കാൻ അവസരമൊരുക്കും. പാർക്കിങ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും റോഡ് ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainParking meters
News Summary - New parking meters become operational in Bahrain's Diplomatic Area
Next Story