മുഹറഖ് കെ.എം.സി.സി വനിത വിങ്ങിന് പുതിയ സാരഥികൾ
text_fieldsഷംന ജംഷീദ് - പ്രസിഡന്റ്, ഫാഇസ സുബൈർ-ജനറൽ സെക്രട്ടറി, നഷ്‌വ ഷൈജൽ- ട്രഷറർ, ദിൽഷ അബ്ബാസ്-ഓർഗനൈസിങ് സെക്രട്ടറി
മനാമ: ബഹ്‌റൈൻ കെ.എം.സി.സി മുഹറഖ് ഏരിയ ലേഡീസ് വിങ് ജനറൽ ബോഡി യോഗം മുഹറഖ് കെ.എം.സി.സി ഹാളിൽ ഷംന ജംഷീദലിയുടെ അധ്യക്ഷതയിൽ ചേർന്നു. നാൽതിൽപരം മെംബർമാർ സംബന്ധിച്ച യോഗത്തിൽ ജോയിന്റ് സെക്രട്ടറി നഷ്‌വ ഷൈജൽ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഓർഗാനൈസിങ് സെക്രട്ടറി ഫിദ ഫാത്തിമ പഴയ കമ്മിറ്റിയെ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയും തുടർന്ന് റിട്ടേണിംഗ് ഓഫിസർമാരായ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, എൻ അബ്ദുൽ അസീസ്, എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി രൂപവത്കരണവും നടന്നു.
കൗൺസിൽ മീറ്റിൽ പങ്കെടുത്ത അംഗങ്ങൾ ഐക്യഖണ്ഠേന തെരഞ്ഞെടുത്ത താഴെപറയുന്നവർ ഭാരവാഹികളായി പുതിയ കമ്മിറ്റിയെ എൻ.അബ്ദുൽ അസീസ് പ്രഖ്യാപിച്ചു. ഷംന ജംഷീദ് - പ്രസിഡന്റ്, ഫാഇസ സുബൈർ-ജനറൽ സെക്രട്ടറി, നഷ്‌വ ഷൈജൽ- ട്രഷറർ, ദിൽഷ അബ്ബാസ്-ഓർഗനൈസിങ് സെക്രട്ടറി, വൈസ് പ്രസിഡന്റുമാരായി സലീന മുനീർ, ഫാത്തിമ ഫിദ, എം.പി.ലുബാന കരീം, ശംസുനിസ എന്നിവരെയും സെക്രട്ടറിമാരായി ഹസീന ഷൗക്കത്ത്, എൻ.കെ. ഫാത്തിമ നസ്റിൻ, അസ്മറസാഖ്, ബദരിയ്യ എന്നിവരെയും തെരഞ്ഞെടുത്തു. പൊതുസമ്മേളനം ഷംന ജംഷിതിന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര ഉദ്ഘാടനം ചെയ്തു.
മുതിർന്ന നേതാവായ അബ്‌ദുൽ കരീം മാസ്റ്റർ, ആക്ടിങ് പ്രസിഡന്റ് ഇബ്രാഹീം തിക്കോടി, ജംഷീദ് സാഹിബ്, നഷ് വ ഷൈജൽ, മുഹറഖ് കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഷഫീഖ് അലി സാഹിബ് എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു. സ്റ്റേറ്റ് കമ്മിറ്റി വനിത വിങ് അംഗങ്ങളായ റിസ്‌വി, ഷർമിന മുഹറഖ് ഏരിയ വനിത വിങ് അംഗങ്ങളായ ഫാഇസ സുബൈർ,സലീന മുനീർ, ഷംസുനിസ അൻവർ എന്നിവർ സംസാരിച്ചു. എം.പി.ലുബാന കരീം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

