Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി.എ സൽമാബാദ് ഏരിയക്ക് പുതിയ സാരഥികൾ

text_fields
bookmark_border
കെ.പി.എ സൽമാബാദ് ഏരിയക്ക് പുതിയ സാരഥികൾ
cancel
camera_alt

കെ.പി.എ സൽമാബാദ് ഏരിയ ഭാരവാഹികൾ

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സൽമാബാദ് ഏരിയ സമ്മേളനം സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെൻ്റർ ഹാളിൽ വെച്ച് സമുചിതമായി നടന്നു. ഏരിയ വൈസ് പ്രസിഡൻ്റ് സുഭാഷ് സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോ-ഓർഡിനേറ്റർ ലിനീഷ് പി. ആചാരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് തുളസിരാമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.എ പ്രസിഡൻ്റ് അനോജ് മാസ്റ്റർ സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി അനൂപ് യു. എസും, സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ അബ്ദുൽ സലിമും സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി.

തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കെ.പി.എ സെക്രട്ടറി രജീഷ് പട്ടാഴി, ഏരിയ കോ-ഓർഡിനേറ്റർ ലിനീഷ് പി. ആചാരി എന്നിവരുടെ നേതൃത്വത്തിൽ നടന്നു. പുതിയ പ്രസിഡൻ്റായി ജെയിൻ ടി. തോമസ്, സെക്രട്ടറിയായി അനൂപ് യു. എസ്, ട്രഷററായി അബ്ദുൽ സലിം, വൈസ് പ്രസിഡൻ്റായി സന്തോഷ് കുമാർ, ജോയിൻ്റ് സെക്രട്ടറിയായി സുലൈമാൻ ഇസ്മയിൽ എന്നിവരെ തിരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയിൽ നിന്നും സെൻട്രൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി തുളസിരാമനെ തിരഞ്ഞെടുത്തതായി ഏരിയ കോ-ഓർഡിനേറ്റർ ലിനീഷ് പി. ആചാരി പ്രഖ്യാപിച്ചു. കെ.പി.എ വൈസ് പ്രസിഡൻ്റ് കോയിവിള മുഹമ്മദ് കുഞ്ഞ് പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. ഏരിയ സമ്മേളനത്തോടനുബന്ധിച്ച് അൽ ഹിലാൽ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസോസിയേഷൻ അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New officers for KPA Salmabad area
Next Story