കെ.എസ്.സി.എ സ്പീക്കേഴ്സ് ഫോറം പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
text_fieldsകെ.എസ്.സി.എ സ്പീക്കേഴ്സ് ഫോറം: പുതിയ ഭാരവാഹികൾ
മനാമ: വ്യക്തിത്വ വികസനം, ആശയവിനിമയത്തിൽ വ്യക്തത, ഭാഷാപ്രാവീണ്യം എന്നിവ പ്രധാന ലക്ഷ്യങ്ങളാക്കി കഴിഞ്ഞ ആറു വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ)- സ്പീക്കേഴ്സ് ഫോറത്തിന്റെ അഞ്ചാം സീസൺ ഭാരവാഹികൾ സ്ഥാനമേറ്റു.
സ്പീക്കേഴ്സ് ഫോറം പ്രസിഡന്റ് ജയശങ്കർ സി. നായർ അധ്യക്ഷനായ ചടങ്ങിൽ, പ്രശസ്ത മാധ്യമപ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ സോമൻ ബേബി മുഖ്യാതിഥിയായിരുന്നു. തന്റെ 40 വർഷത്തെ മാധ്യമാനുഭവങ്ങൾക്കും വിവിധ പ്രസംഗ പ്ലാറ്റ്ഫോമുകളിൽനിന്നുള്ള അനുഭവങ്ങൾക്കും ആസ്പദമായ അദ്ദേഹത്തിന്റെ മുഖ്യപ്രഭാഷണം ശ്രദ്ധേയമായി.
കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി അനിൽ പിള്ള, സ്പീക്കേഴ്സ് ഫോറം ഉപദേശകൻ, വിശ്വനാഥൻ ഭാസ്കർ എന്നിവർ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് ആശംസകൾ അറിയിച്ചു. സെർജന്റ് അറ്റ് ആംസ്, സതീഷ് ടി.വി പ്രാർഥനയോടെ സമ്മേളനം ആരംഭിച്ചു.ചടങ്ങിന്റെ അവതാരകനായി ജിഷ്ണു സുരേഷ്, സമയപാലകനായി ഹരിദേവ്, വ്യാകരണ പരിരക്ഷകനായി സാബു പാല, നിമിഷപ്രസംഗ അവതാരകനായി ഷൈൻ നായർ, പൊതുവിലയിരുത്തലിനായി അനിൽ യു.കെ എന്നിവർ ചുമതല വഹിച്ചു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ് -ജയശങ്കർ സി. നായർ, വൈസ് പ്രസിഡന്റ്: സാബു പാല, സെക്രട്ടറി: രെഞ്ചു നായർ, അസിസ്റ്റന്റ് സെക്രട്ടറി: വിനിത വിജയകുമാർ, ജനറൽ കൺവീനർ: ഷൈൻ നായർ, വൈസ് പ്രസിഡന്റ് (മെംബർഷിപ്): വിഷ്ണു ദേവദാസ്, ട്രഷറർ: ഹരിദേവ്, പബ്ലിക് റിലേഷൻ ഓഫിസർ: ജിഷ്ണു സുരേഷ്, സെർജന്റ് അറ്റ് ആംസ്: സതീഷ് ടി.വി. എക്സി. അംഗങ്ങളുടെ പ്രതിനിധിയായി, കെ.എസ്.സി.എ സാഹിത്യവിഭാഗം സെക്രട്ടറി മനോജ് നമ്പ്യാർ സ്പീക്കേഴ്സ് ഫോറം കോ-കോഓഡിനേറ്ററായി പ്രവർത്തിക്കും. കഴിഞ്ഞ വർഷത്തെ ഭാരവാഹികൾക്ക് മെമെന്റോ നൽകി ആദരവും നൽകി.
പ്രസംഗ കളരിയിൽ കെ.എസ്.സി.എ അംഗങ്ങൾക്കൊപ്പം താൽപര്യമുള്ള ഏത് വ്യക്തിക്കും പങ്കെടുക്കാം. ബന്ധപ്പെടേണ്ട നമ്പറുകൾ: 3439 9850 / 3216 0338 / 3649 2764.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

