വടകര സഹൃദയവേദിക്ക് പുതിയ ഭാരവാഹികൾ
text_fieldsഅഷ്റഫ് എൻ.പി (പ്രസിഡന്റ്),എം.സി.പവിത്രൻ (ജനറൽ സെക്ര),രഞ്ജിത്ത് വി.പി (ട്രഷറർ)
മനാമ: ബഹ്റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയവേദിയുടെ വാർഷിക ജനറൽബോഡി യോഗം സഖയ കെ.സി.എ ഹാളിൽ ചേർന്നു.സംഘടനയുടെ പ്രസിഡന്റ് ആർ. പവിത്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.
2023-25 കാലയളവിലെ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എം. ശശിധരനും, വരവുചെലവ് കണക്കുകൾ ട്രഷറർ എം.എം ബാബുവും അവതരിപ്പിച്ചു.2025-27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു. അഷ്റഫ് എൻ.പി പ്രസിഡന്റും, പവിത്രൻ എം.സി ജനറൽ സെക്രട്ടറിയും, രഞ്ജിത്ത് വി.പി ട്രഷററും ആയി ചുമതലയേറ്റു.
ആർ. പവിത്രൻ, എം. ശശിധരൻ, എം. ശിവദാസ്, സജീവൻ പാക്കയിൽ, സുരേഷ് മണ്ടോടി (രക്ഷാധികാരികൾ), എം.എം ബാബു (വൈസ് പ്രസിഡന്റ്), മുജീബ് റഹ്മാൻ (ജോയന്റ് സെക്രട്ടറി), സുനിൽ വില്യാപ്പള്ളി (കലാ വിഭാഗം), ശ്രീജിത്ത് മൊകേരി (ചാരിറ്റി), അജേഷ് (മെംബർഷിപ്), രാജേഷ് പി.എം (സ്പോർട്സ് ആൻഡ് ഗെയിംസ്), വിനീഷ് എം.പി (മീഡിയ) എന്നീ ഭാരവാഹികൾ ഉൾപ്പെടുന്ന നിർവാഹക സമിതിക്കും സുമേഷ് ആനേരിയുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു പ്രവർത്തകസമിതിക്കും രൂപം നൽകി.
ഷാജി വളയം, വിജയൻ കെ.ടി.കെ, പ്രകാശ് കുമാർ, രാജീവ് വാണിമേൽ, ശശി എം.കെ, ബിജു വി.പി, അശോകൻ പി.കെ, ഹരീന്ദ്രൻ കൂമുള്ളി, സുനിൽ എടച്ചേരി എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്.യോഗത്തിൽ വെച്ച് സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവിധ നിർദേശങ്ങൾ അംഗങ്ങൾ മുന്നോട്ടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

