Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഇസ ടൗണിൽ; ഗ്രാൻഡ് ഓപ്പണിങ് ഞായറാഴ്ച

text_fields
bookmark_border
പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഇസ ടൗണിൽ; ഗ്രാൻഡ് ഓപ്പണിങ് ഞായറാഴ്ച
cancel

മനാമ: നെസ്റ്റോ ഗ്രൂപ്പ് പുതിയ ഹൈപ്പർമാർക്കറ്റ് ഇസ ടൗണിൽ തുറക്കുന്നു. ഗ്രൂപ്പിന്‍റെ 128-ാമത് ഔട്ട്‌ലെറ്റായിരിക്കും ഇസ ടൗണിലേത്. ഗ്രാൻഡ് ഓപ്പണിങ് ഞായറാഴ്ച രാവിലെ 9.30ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഉപഭോക്താക്കൾക്കായി പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു കൊടുക്കും. വിശാലമായ കാർ പാർക്കിംഗ് സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റ് ഉദ്ഘാടന വേളയിൽ പ്രത്യേക ഓഫറുകളും ഡീലുകളുമുണ്ടാകും. ആകർഷകമായ വിലകളിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ഇസ ടൗണിലെ സീഫ്‌ മാളിന് സമീപമാണ് പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ്. ഗ്രാൻഡ് ഓപ്പണിങ് വേളയിൽ ഏവരെയും ക്ഷണിക്കുന്നതായി നെസ്റ്റോ ഗ്രൂപ്പ് മാനേജ്മെന്‍റ് അറിയിച്ചു. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ട ഗ്രൂപ്പിന്‍റെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ വിപുലീകരണത്തിലൂടെ യാഥാർഥ്യമാവുന്നതെന്നും നെസ്റ്റോ അധികൃതർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story