റിഫയിൽ പുതിയ പള്ളി ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: റിഫയിൽ പുതിയ പള്ളി സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി ഉദ്ഘാടനം ചെയ്തു.
സുന്നി, ജഅ്ഫരീ ഔഖാഫുകൾക്ക് കീഴിൽ 32 പള്ളികൾ തുറന്നു കൊടുക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിർമാണം പൂർത്തീകരിച്ച അൽ നാംലൈത്തി മസ്ജിദ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് ആരാധനാലയങ്ങളുടെ നിർമാണത്തിനും പരിചരണത്തിനും വലിയ പിന്തുണയും പ്രോത്സാഹനവും ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന പള്ളി നിർമാണത്തിന് സംഭാവന നൽകിയ അന്നംലൈത്തി കുടുംബത്തിന് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

