ന്യൂ മിലേനിയം സ്കൂൾ ലോക കാൻസർ ദിനാചരണം
text_fieldsലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി ന്യൂ മിലേനിയം സ്കൂൾ സംഘടിപ്പിച്ച ബോധവത്കരണം
മനാമ: സാമൂഹിക പ്രതിബദ്ധതയുടെയും കാരുണ്യത്തിന്റെയും സന്ദേശമുയർത്തി ബഹ്റൈൻ ന്യൂ മിലേനിയം സ്കൂൾ ലോക കാൻസർ ദിനവും ജി.സി.സി കാൻസർ വീക്കും ആചരിച്ചു. വിദ്യാർഥികൾക്കിടയിൽ കാൻസർ പ്രതിരോധം, രോഗം നേരത്തേ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, രോഗികൾക്ക് നൽകേണ്ട പിന്തുണ എന്നിവയെക്കുറിച്ച് ബോധവത്കരണം ലക്ഷ്യമിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്.
പ്രത്യേക അസംബ്ലികൾ, ബോധവത്കരണ പ്രസംഗങ്ങൾ, പോസ്റ്റർ നിർമാണം, മുദ്രാവാക്യ രചന എന്നിവ സ്കൂളിൽ നടന്നു. ആരോഗ്യകരമായ ജീവിതശൈലി, കാൻസർ ലക്ഷണങ്ങൾ, ജീവിത മൂല്യം എന്നിവയെക്കുറിച്ച് അധ്യാപകർ വിദ്യാർഥികളുമായി സംവദിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ റിബണുകൾ ധരിക്കുകയും സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.
കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ച 300 ദീനാർ ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് കൈമാറി. കാൻസർ ബാധിതരെ സഹായിക്കുന്നതിനും രാജ്യത്തെ ബോധവത്കരണ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകാനുമാണ് ഈ തുക നൽകിയത്.
സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ മിസിസ് ഗീത പിള്ള എന്നിവർ വിദ്യാർഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തെ അഭിനന്ദിക്കുകയും കാൻസർ രോഗികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

