റമദാൻ ചാരിറ്റി ഡ്രൈവുമായി ന്യൂമില്ലേനിയം സ്കൂൾ
text_fieldsന്യൂമില്ലേനിയം സ്കൂൾ ബഹ്റൈൻ ഭക്ഷ്യവസ്തുക്കളടങ്ങിയ
ബോക്സുകൾ കൈമാറുന്നു
മനാമ: റമദാൻ മാസത്തിലെ പവിത്രമായ സാമൂഹിക സേവനത്തിന്റെ ഭാഗമായി ന്യൂമില്ലേനിയം സ്കൂൾ ബഹ്റൈൻ സർക്കാറിതര സ്ഥാപനമായ അൽ ഇസ്ലാഹ് സൊസൈറ്റി (കെ.എ.എ.എഫ്)ക്ക് ഭക്ഷ്യ വസ്തുക്കളടങ്ങിയ ബോക്സുകൾ സംഭാവന നൽകി. ജൂനിയർ, സീനിയർ സ്റ്റുഡന്റ്സ് കൗൺസിൽ നടത്തിയ ‘‘ചാരിറ്റി ബുക്ക് സെയിൽ’’ പ്രവർത്തനത്തിലൂടെയാണ് ഫണ്ട് സ്വരൂപിച്ചത്. സ്കൂൾ സന്ദർശിച്ച അൽ ഇസ്ലാഹ് സൊസൈറ്റി അംഗങ്ങൾക്ക് പെട്ടികൾ കൈമാറി. ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള, പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ എന്നിവർ റമദാൻ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

