പ്ലസ് ടു വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി ന്യൂ മില്ലേനിയം സ്കൂൾ
text_fieldsന്യൂ മില്ലേനിയം സ്കൂൾ ബഹ്റൈൻ പ്ലസ് ടു വിദ്യാർഥികൾക്ക് നൽകിയ യാത്രയയപ്പ്
മനാമ: ഈ വർഷം അധ്യയനം പൂർത്തിയാക്കി മടങ്ങുന്ന പ്ലസ് ടു വിദ്യാർഥികൾക്ക് അവിസ്മരണീയ യാത്രയയപ്പ് നൽകി ന്യൂ മില്ലേനിയം സ്കൂൾ ബഹ്റൈൻ.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ ഗീത പിള്ള, പ്രിൻസിപ്പൽ, പ്രധാനാധ്യാപികമാർ, മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
സ്കൂൾ നൽകിയ മനോഹര ഓർമകളെ ഓർത്തെടുത്തും വിടപറയൽ പ്രസംഗങ്ങൾ നടത്തിയും വിനോദ പരിപാടികൾ നടത്തിയും സംഗമം വിദ്യാർഥികൾക്ക് മികച്ച അനുഭവം നൽകി. വ്യത്യസ്ത മേഖലകളിലെ മികവുകൾക്കായി വിദ്യാർഥികളെ പ്രത്യേകം ടൈറ്റിലുകളിൽ ആദരിച്ചു.
സ്കൂളിന്റെ ഓർമകളെ പുതുക്കിക്കൊണ്ടും ഇതുവരെയുള്ള അധ്യയന വർഷത്തെ ഫോട്ടോകളുടെയും പരിപാടികളുടെയും ചിത്രങ്ങൾ സമന്വയിപ്പിച്ചൊരുക്കിയ വിഡിയോ പ്രദർശനം ഹൃദയസ്പർശിയായിരുന്നു.
മുഖ്യാതിഥിയായെത്തിയ സ്കൂൾ മാനേജിങ് ഡയറക്ടർ ഗീത പിള്ള, പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ എന്നിവർ വിദ്യാർഥികളെ അഭിനന്ദിക്കുകയും ആശംസിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.