കുടുംബ സൗഹൃദവേദി പുതിയ ഭരണസമിതി നിലവിൽവന്നു
text_fieldsകുടുംബ സൗഹൃദവേദി പുതിയ ഭരണസമിതി
മനാമ: കുടുംബ സൗഹൃദവേദിയുടെ പുതിയ ഭരണസമിതി നിലവിൽവന്നു. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള പ്രവാസികളുടെ 26 വർഷമായിട്ടുള്ള അസോസിയേഷനാണ് കുടുംബ സൗഹൃദവേദി. പുതിയ ഭാരവാഹികൾ: പ്രസിഡന്റ് -സിബി കൈതാരത്ത്, സെക്രട്ടറി- അജി പി. ജോയ്, ട്രഷറർ- ഷാജി പുതിക്കോടി, വൈ. പ്രസിഡൻറ്-അനിൽ മടപ്പള്ളി, സലീം ചിങ്ങപുരം, ജോ. സെക്രട്ടറി- മൻഷീർ കൊണ്ടോട്ടി, ജോ.ട്രഷറർ- രജീഷ് സി.കെ, എൻട്രർ. സെക്രട്ടറി- അൻവർ നിലമ്പൂർ, മെംബർ സെക്രട്ടറി - നിർമൽ രവീന്ദ്രൻ, ചാരിറ്റി കൺവീനർ-മണിക്കുട്ടൻ, സാഹിത്യ വിഭാഗം-ബിനോയ് മേനോൻ, സ്പോർട്സ് -റിതിൻ തിലക്, എക്സിക്യൂട്ടിവ് അംഗങ്ങൾ: ജോണി താമരശ്ശേരി, രമേശ് ജിദാലി, റിജോയി റോയി സുനീഷ്, അഖിൽ താമരശ്ശേരി, സുനിൽ ആലപ്പി, ശ്രീജിത്ത് കുറിഞ്ഞാലിയോട്, ജയേഷ്, ബാബു എം.എം, സുനിൽകുമാർ, സയ്ദ് ഹനീഫ്, ഹരീഷ്, സുജിത് സോമൻ.
പ്രവാസി സമൂഹത്തിന്റെ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങളിൽ ഇടപെടാനും മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കണമെന്നും ഒരേ മനസ്സുള്ള പ്രവാസികളെ ഒരു കുടക്കീഴിൽ അണിനിരത്തണമെന്നും കുടുംബ സൗഹൃദവേദിയുടെ പ്രഥമ പ്രസിഡന്റും മാർഗദർശിയും രക്ഷാധികാരിയുമായ അജിത്ത് കണ്ണൂർ എല്ലാ അംഗങ്ങളെയും ഓർമപ്പെടുത്തി.
പുതിയ വർഷത്തേക്കുള്ള മെംബർഷിപ് വിതരണം, മെംബർഷിപ് സെക്രട്ടറി, നിർമൽ രവീന്ദ്രനിൽനിന്ന്, പ്രസിഡന്റ് സിബി കൈതാരത്ത് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. മെംബർഷിപ്പിന് താൽപര്യമുള്ളവർക്ക് നിർമൽ രവീന്ദ്രനെ ബന്ധപ്പെടാവുന്നതാണ്. 66947490.

