ഷീഷാ കഫേകൾക്ക് പുതിയ ലൈസൻസ്: താൽക്കാലികമായി നിർത്തലാക്കാൻ ആവശ്യം
text_fieldsമനാമ: മനാമ ഗവർണറേറ്റിൽ പുതിയ ഷീഷാ കഫേകൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ ഇടപെടണമെന്ന് എം.പിമാരുടെ ആവശ്യം. പൊതുജനാരോഗ്യ പ്രശ്നങ്ങളും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കറും ഈ മേഖലയിലെ എം.പിയുമായ അഹമ്മദ് ഖാറത്തയുടെ നേതൃത്വത്തിലുള്ള സംഘം പ്രമേയം സമർപ്പിച്ചത്.
ഈ മണ്ഡലത്തിൽ പുതിയ കഫേ ലൈസൻസുകൾ നൽകുന്നത് നിർത്തിവെക്കാനുള്ള നിർദേശമാണ് ഇവർ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിനുപുറമെ, ഈ മേഖലയിലെ വാണിജ്യപരമായ പ്രവർത്തനങ്ങളിൽ വൈവിധ്യം കൊണ്ടുവരാനും, ലൈസൻസിങ് നിയന്ത്രണങ്ങൾ പുനഃസംഘടിപ്പിക്കുന്നതിന് സമഗ്രമായ പഠനം നടത്താനും ഇവർ അധികൃതരോട് ആവശ്യപ്പെട്ടു. ഈ നിർദേശം ചൊവ്വാഴ്ചത്തെ പ്രതിവാര പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. നിർദേശം ബിസിനസ് ഉടമകൾക്കെതിരല്ല, മറിച്ച് സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും താമസക്കാരുടെ ആരോഗ്യവും ജീവിതനിലവാരവും സംരക്ഷിക്കാനുമാണെന്ന് എം.പി പറഞ്ഞു.
അധികാരികൾക്ക് ഈ പ്രവർത്തനം ശരിയായ രീതിയിൽ നിയന്ത്രിക്കാൻ കഴിയുന്നതുവരെ താൽക്കാലികമായി നിർത്തിവെക്കാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

