ബഹ്റൈൻ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് പുതിയ നേതൃത്വം
text_fieldsമനാമ: ബഹ്റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ബി.ഐ.എഫ്.എ) 2026-2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ: നിസാർ ഉസ്മാൻ (പ്രസിഡന്റ്), ജെറി ജോയ് (ജന. സെക്രട്ടറി), സാവിയോ (ട്രഷറർ), മൊയ്ദീൻ കുട്ടി, ഫൈസൽ ഇസ്മായിൽ (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് മിറാഷ്, അർഷാദ് (ജോ. സെക്രട്ടറിമാർ).
2019ൽ രൂപീകൃതമായ ബി.ഐ.എഫ്.എ, ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ ഫുട്ബോൾ ക്ലബ്ബുകളെ ഏകോപിപ്പിക്കുന്ന സംഘടനയാണ്. സംഘടനയുടെ ഏഴാം വർഷത്തിലേക്കുള്ള പ്രവേശനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ഈ കമ്മിറ്റി ബി.ഐ.എഫ്.എയുടെ നാലാമത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്.
പ്രവാസ ലോകത്ത് ഫുട്ബോളിന്റെ വളർച്ച, യുവതാരങ്ങളുടെ പ്രോത്സാഹനം, അംഗ ക്ലബ്ബുകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ എന്നിവക്ക് മുൻഗണന നൽകി പ്രവർത്തിക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു. മുൻ ഭാരവാഹികൾക്കും അംഗ ക്ലബ്ബുകൾക്കും പിന്തുണ നൽകിയ എല്ലാവർക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

