യൂത്ത് ഇന്ത്യ ബഹ്റൈന് പുതിയ നേതൃത്വം
text_fieldsവി.കെ. അനീസ്(പ്രസി.), ജുനൈദ് പി.പി (ജന.സെക്ര.),യൂനുസ് സലിം (വൈസ് പ്രസി.)
മനാമ : 2022-2023 കാലയളവിലേക്കുള്ള യൂത്ത് ഇന്ത്യ ബഹ്റൈൻ ഭാരവാഹികളെ തെരഞ്ഞെടുത്തു, പ്രസിഡന്റായി കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശി വി.കെ. അനീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് കായണ്ണ സ്വദേശി ജുനൈദ് പി.പി യാണ് ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റ് യൂനുസ് സലിം, കേന്ദ്ര ജോയന്റ് സെക്രട്ടറി സാജിർ ഇരിക്കൂർ എന്നിവരെയും തെരഞ്ഞെടുത്തു. സർക്കിൾ പ്രസിഡന്റുമാരായി ഇജാസ് മൂഴിക്കൽ, ലുഖ്മാൻ ഖാലിദ്, സിറാജ് കിഴുപ്പിള്ളിക്കര എന്നിവരെയും വാർഷിക ജനറൽ ബോഡി തെരഞ്ഞെടുത്തു.
മറ്റു എക്സിക്യൂട്ടിവ് അംഗങ്ങൾ: അബ്ദുൽ അഹദ് (സ്പോർട്സ്) , മിൻഹാജ് മെഹ്ബൂബ്. (സേവനം),സവാദ് (കലാ കായികം), അജ്മൽ ഹുസൈൻ (ട്രഷറർ). സിഞ്ചിലെ ഫ്രൻഡ്സ് ആസ്ഥാനത്ത് വെച്ച് നടന്ന തെരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ രക്ഷാധികാരി ഫ്രൻഡ്സ് പ്രസിഡന്റ് ജമാൽ നദ്വി ഇരിങ്ങൽ, അബ്ബാസ് മലയിൽ എന്നിവർ നേതൃത്വം നൽകി.
യൂത്ത് ഇന്ത്യയിൽനിന്ന് പിരിഞ്ഞു പോകുന്ന മുതിർന്ന പ്രവർത്തകർക്കുള്ള യാത്രയയപ്പ് പരിപാടിയിൽ മുൻ ജനറൽ സെക്രട്ടറി വി.എൻ മുർഷാദ്, സജീബ് കരുവാട്ടിൽ, റഫീഖ് മണിയറ, മുഹമ്മദ് ഹാരിസ്, ഇർഷാദ് കുഞ്ഞിക്കനി, ഫൈസൽ ടി.വി എന്നിവർക്ക് ജമാൽ നദ്വി ഉപഹാരം നൽകി.

