യൂത്ത് ഇന്ത്യ ബഹ്റൈന് പുതിയ നേതൃത്വം
text_fieldsഅജ്മൽ ശറഫുദ്ദീൻ പ്രസിഡൻറ്, സിറാജ് ഹൈദ്രോസ് ജനറൽ സെക്രട്ടറി, ഇജാസ് മൂഴിക്കൽ വൈസ് പ്രസിഡന്റ്, ഷൗക്കത്തലി വൈസ് പ്രസിഡന്റ്, ജുനൈദ് പി.പി ജോയിൻറ് സെക്രട്ടറി
മനാമ : ബഹ്റൈനിലെ പ്രമുഖ യുവജന സംഘടനയായ യൂത്ത് ഇന്ത്യയുടെ 2026 -2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അജ്മൽ ശറഫുദ്ദീൻ ആണ് പ്രസിഡൻറ്. ബഹ്റൈനിലെ ഇബ്നുൽ ഹൈതം സ്കൂൾ, ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽനിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം കണ്ണൂർ ചക്കരക്കല്ല് സ്വദേശിയാണ്. ബഹ്റൈൻ യൂനിവേഴ്സിറ്റിയിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. തൃശൂർ കിഴുപ്പിള്ളിക്കര സ്വദേശിയായ സിറാജ് ഹൈദ്രോസാണ് ജനറൽ സെക്രട്ടറി. ഇദ്ദേഹം കോമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ആയി ഇജാസ് മൂഴിക്കൽ , ഷൗക്കത്തലി എന്നിവരെയും തെരഞ്ഞെടുത്തു. ജുനൈദ് പി.പി ജോയിൻറ് സെക്രട്ടറി, അബ്ദുൽ അഹദ്, ഇർഷാദ്, സവാദ്, സാജിർ ഇരിക്കൂർ എന്നിവരെ എക്സിക്യുട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു. സിഞ്ചിലെ ഫ്രണ്ട്സ് ആസ്ഥാനത്ത് വെച്ച് നടന്ന തെരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ രക്ഷധികാരി സുബൈർ എം.എം, ഫ്രണ്ട്സ് ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി എന്നിവർ നേതൃത്വം നൽകി. യൂത്ത് ഇന്ത്യയിൽനിന്നും പ്രായം പൂർത്തിയായി പിരിഞ്ഞു പോകുന്ന മുതിർന്ന പ്രവർത്തകർക്കുള്ള യാത്രയയപ്പും ചടങ്ങിൽ വെച്ച് നടന്നു. മുൻ വൈസ് പ്രസിഡന്റ് യൂനുസ് സലിം, അജ്മൽ ഹുസൈൻ, ഹാരിസ് വി.കെ, ഹസിൻ എന്നിവർക്കുള്ള ഉപഹാരം സുബൈർ എം.എം വിതരണം ചെയ്തു. രക്ഷാധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അജ്മൽ ശറഫുദ്ദീൻ ആമുഖ ഭാഷണം നടത്തി. സിറാജ് സമാപന പ്രസംഗം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

