കുടുംബ സൗഹൃദവേദിക്ക് പുതിയ നേതൃത്വം
text_fieldsകുടുംബ സൗഹൃദവേദിയുടെ പുതിയ നേതൃത്വം
മനാമ: 28 വർഷക്കാലമായി ബഹ്റൈനിലെ ജീവകാരുണ്യ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ കുടുംബ സൗഹൃദ വേദിയുടെ 2025- 27 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് മോനി ഒടിക്കണ്ടത്തിൽ, ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ, ട്രഷറർ മണിക്കുട്ടൻ, രക്ഷാധികാരി അജിത്ത് കണ്ണൂർ, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജോയന്റ് സെക്രട്ടറി: ജയേഷ് താന്നിക്കൽ, ജോയന്റ് ട്രഷറർ സജി ജേക്കബ്, മീഡിയ ആൻഡ് എന്റർടൈൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ, ചാരിറ്റി കൺവീനർ സയിദ് ഹനീഫ്, മെംബർഷിപ് സെക്രട്ടറി അജിത്ത് ഷാൻ, മെഡിക്കൽ കോഓഡിനേറ്റർ ബിജോ തോമസ്, സ്പോർട്സ് വിങ് സെക്രട്ടറി അനി മോൻ വാണിയേലിൽ, ജോബ് സെൽ കൺവീനർ ബിനു കോന്നി, സാഹിത്യവിഭാഗം സെക്രട്ടറി മനോജ് പിലിക്കോട്, ജനറൽ കോഓഡിനേറ്റർ ഷാജി പുതുക്കുടി, ഓഡിറ്റർമാർ അബുൽ മൻഷീർ, ദിപു എം.കെ, അഡ്വൈസറി ബോർഡ് മെംബർമാർ ഗോപാലൻ വി.സി, സലാം മമ്പാട്ടുമൂല, സിബി കൈതാരത്ത്. എക്സിക്യൂട്ടിവ് മെംബർമാർ ജയേഷ് കുറുപ്പ്, ദിനേശ് ചോമ്പാല, ഷമീർ സലീം എന്നിവരെ തിരഞ്ഞെടുത്തു.

