ടീൻ ഇന്ത്യ റിഫ ഏരിയക്ക് പുതിയ നേതൃത്വം
text_fieldsടീൻ ഇന്ത്യ ബഹ്റൈൻ റിഫ ബോയ് എ വിങ് പ്രസിഡന്റ് മുഹമ്മദ് ഈസ നസീർ, സെക്രട്ടറി തബിൻ നജാഹ്, ഗേൾസ് വിങ് പ്രസിഡന്റ് നിമ ഖമറുദ്ദീൻ, സെക്രട്ടറി ഹുസ്ന നസ്റിൻ
മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കൗമാര വിഭാഗമായ ടീൻ ഇന്ത്യ ബഹ്റൈൻ റിഫ ഏരിയക്ക് പുതിയ നേതൃത്വം. 2026 -2027 പ്രവർത്തന കാലയളവിലേക്ക് ബോയ്സ് വിങ് പ്രസിഡൻറായി മുഹമ്മദ് ഈസ നസീർ, സെക്രട്ടറിയായി തബിൻ നജാഹ് എന്നിവരെ തെരഞ്ഞെടുത്തു. നജാദ് ഷാഹുൽ ഹമീദ് (കായികം), ഇഹ്സാൻ അഹ്മദ് (കല) ഹംദാൻ സാലിഹ് (പി. ആർ) എന്നിവരെയും തെരഞ്ഞെടുത്തു. ഗേൾസ് വിങ് പ്രസിഡൻറായി നിമ ഖമറുദ്ദീൻ, സെക്രട്ടറിയായി ഹുസ്ന നസ്റിൻ എന്നിവരെയും തെരഞ്ഞെടുത്തു. ഖദീജ സഫ്ന (കല), ഹന ഫാത്തിമ (കായികം), ഹിബ ഫാത്തിമ (പി. ആർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ടീൻ ഇന്ത്യ വനിതാ വിങ് കൺവീനർ ലുലു അബ്ദുല്‍ ഹഖ്, റിഫ ഏരിയ ടീൻ ഇന്ത്യ വനിതാ വിങ് കൺവീനർ ഡോ. ഷഹനാബി റിയാസ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

