സിംസ് ലേഡീസ്, ചിൽഡ്രൻസ് വിങ്ങുകൾക്ക് പുതിയ നേതൃത്വം
text_fieldsലേഡീസ് വിങ്ങിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെയും പ്രവർത്തനോദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈൻ സിറോ മലബാർ സൊസൈറ്റിയുടെ (സിംസ്) ലേഡീസ് വിങ്ങിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെയും ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും മനാമയിലെ സിംസ് ഗുഡ്വിൻ ഹാളിൽ നടന്നു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) പ്രസിഡന്റ് സ്മിത ജെൻസൺ ലേഡീസ് വിങ്ങിന്റെയും, പ്രശസ്ത സിനി ആർട്ടിസ്റ്റ് ജയ മേനോൻ ചിൽഡ്രൻസ് വിങ്ങിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പോർഷെ ബഹ്റൈൻ 'വുമൺ ഓഫ് ദി ഇയർ' അവാർഡ് ജേതാവായ ജയ മേനോനെ ലേഡീസ് വിങ്ങിന് വേണ്ടി ആദരിച്ചു. ലേഡീസ് വിങ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ, ജനറൽ സെക്രട്ടറി മേരി ജെയിംസ്, ചിൽഡ്രൻസ് വിങ് പ്രസിഡന്റ് ഷാർവിൻ ഷൈജു, ജനറൽ സെക്രട്ടറി ജെയിൻ ലൈജു എന്നിവർ ഈ വർഷത്തെ പ്രവർത്തന രേഖകൾ അവതരിപ്പിച്ചു.
നെൽസൺ വർഗീസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജിമ്മി ജോസഫ്, ജോബി ജോസഫ്, ജെയിംസ് ജോൺ എന്നിവർ സംസാരിച്ചു. ചിൽഡ്രൻസ് വിങ് അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വനിതാ വിഭാഗം ഭാരവാഹികളായ ജിൻസി ലിയോൺസ്, സുനു ജോസഫ് എന്നിവരും വിവിധ എക്സിക്യൂട്ടിവ് അംഗങ്ങളും സിംസ് ബോർഡ് ഓഫ് ഡയറക്ടർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

