സിംസിന് പുതിയ നേതൃത്വം
text_fieldsജോസഫ് പി.ടി, നെൽസൺ വർഗീസ്
മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സിംസിന്റെ 2025 - 26 വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ജോസഫ് പി.ടി പ്രസിഡന്റും നെൽസൺ വർഗീസ് ജനറൽ സെക്രട്ടറിയുമായി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
മറ്റ് ഭരണസമിതി അംഗങ്ങളായി ജിമ്മി ജോസഫ് (വൈസ് പ്രസിഡന്റ്), ജോബി ജോസഫ് (ജോയന്റ് സെക്രട്ടറി), ജേക്കബ് വാഴപ്പിള്ളി (ഫിനാൻസ് സെക്രട്ടറി), ജെയ്സൺ മഞ്ഞളി (അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി), ഷാജി സെബാസ്റ്റ്യൻ (മെംബർഷിപ് സെക്രട്ടറി), സോബിൻ ജോസ് (എന്റർടെയ്ൻമെൻറ്റ് സെക്രട്ടറി), പ്രേംജി ജോൺ (സ്പോർട്സ് സെക്രട്ടറി), സിബു ജോർജ് (ഐ.ടി സെക്രട്ടറി), ജസ്റ്റിൻ ഡേവിസ് (ഇന്റേണൽ ഓഡിറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന വർഷ ഉദ്ഘാടനവും നവംബർ 15 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് അധാരി പാർക്കിൽ ഉള്ള ന്യൂ സീസൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്ൈറനിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കാളികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

