ഫ്രന്റ്സ് അസോസിയേഷൻ; മുഹറഖ് ഏരിയ വനിത വിഭാഗത്തിന് പുതിയ നേതൃത്വം
text_fieldsമുംതാസ് റൗഫ് , ഹേബ നജീബ്
ഫ്രന്റ്സ് അസോസിയേഷൻ; മുഹറഖ് ഏരിയ വനിത വിഭാഗത്തിന് പുതിയ നേതൃത്വംമനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയയുടെ 2024-2025 കാലയളവിലേക്കുള്ള വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. മുംതാസ് റൗഫ് ഏരിയ ഓർഗനൈസർ ഹേബ നജീബ് (സെക്രട്ടറി), കെ.വി. സുബൈദ മുഹമ്മദലി, ജമീല അബ്ദു റഹ്മാൻ (അസിസ്റ്റന്റ് ഓർഗനൈസർമാർ ), റഷീദ മുഹമ്മദലി (ജോയന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.നാസിയ അബ്ദുൽ ഗഫാർ, സന റജുല്, സാബിറ ഫൈസൽ എന്നിവർ ഏരിയ സമിതി അംഗങ്ങളാണ്.
മുഹറഖ് ഏരിയയിലെ യൂനിറ്റുകളുടെ പുനഃസംഘാടനവും നടന്നു.
മുഹറഖ് യൂനിറ്റ്: ഫസീല യൂനുസ് (പ്രസിഡന്റ്), ശബ്നം ഷുഹൈബ് (സെക്രട്ടറി), നുഫീല ബഷീർ (വൈസ് പ്രസിഡന്റ്), നാസിയ (ജോയന്റ് സെക്രട്ടറി).
ഹിദ്ദ് യൂനിറ്റ്: സുബൈദ മുഹമ്മദ് അലി (പ്രസിഡന്റ്), റഷീദ മുഹമ്മദ് അലി (സെക്രട്ടറി), ജമീല അബ്ദുറഹ്മാൻ (വൈസ് പ്രസിഡന്റ്), യാസ്മിൻ കമാൽ (ജോയന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് എം.എം. സുബൈർ, മുഹറഖ് ഏരിയ പ്രസിഡന്റ് അബ്ദുറൗഫ്, അബ്ദുൽ ജലീൽ എന്നിവർ തെരഞ്ഞെടുപ്പുകൾക്കു നേതൃത്വം നൽകി.

