Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൈത്രി ബഹ്റൈൻ പുതിയ ഭാരവാഹികൾ

text_fields
bookmark_border
Maitri Bahrain
cancel
camera_alt

സലിം തയ്യിൽ, സക്കീർ ഹുസൈൻ, അബ്ദുൽബാരി, സുനിൽ ബാബു

മനാമ: മൈത്രി ബഹ്റൈൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽനടന്ന വാർഷിക പൊതുയോഗത്തിലാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. നിലവിലെ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽനടന്ന വാർഷിക പൊതുയോഗത്തിൽ രണ്ടുവർഷത്തെ പ്രവർത്തന റിപ്പോർട്ട് ജോയന്റ് സെക്രട്ടറി സലീം തയ്യിലും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അബ്ദുൽ ബാരിയും അവതരിപ്പിച്ചു. മൈത്രി രക്ഷാധികാരി സയ്യിദ് റമദാൻ നദ്‌വി റിട്ടേണിങ് ഓഫിസറായി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി

പ്രസിഡന്റ്-സലിം തയ്യിൽ, ജനറൽ സെക്രട്ടറി- സക്കീർ ഹുസൈൻ, ട്രഷറർ- അബ്ദുൽബാരി, വൈസ് പ്രസിഡന്റ്‌-നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോഓർഡിനേറ്റർ- സുനിൽ ബാബു, ജോയന്റ് സെക്രട്ടറിമാർ- ഷബീർ ക്ലാപ്പന, ഷിബു ബഷീർ, അസി.ട്രഷറർ- ഷാജഹാൻ, ചാരിറ്റി കൺവീനർ- അൻവർ ശൂരനാട്, മെംബർഷിപ് കൺവീനേഴ്സ്- അബ്ദുൽ സലിം കരുനാഗപ്പള്ളി, റജബുദ്ദീൻ തേവലക്കര എന്നിവരെ തെരഞ്ഞെടുത്തു.

എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ: നവാസ് കുണ്ടറ, കോയിവിള മുഹമ്മദ് കുഞ്ഞ്, അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ, നൗഷാദ്, ഷറഫുദ്ദീൻ അസീസ്, അൻസാർ തേവലക്കര, ഫരീദ് മീരാൻ, നിസാം പുള്ളോട്ടിൽ, ഇ.കെ. നിസാർ, അജുമൽ അലി. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും നിയുക്ത ട്രഷറർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - new leadership for Maitri Bahrain
Next Story