കെ.പി.എ പ്രവാസിശ്രീക്ക് പുതിയ നേതൃത്വം
text_fieldsകെ.പി.എ പ്രവാസി ശ്രീയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാസമ്മേളനവും പരിപാടി
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാവിഭാഗമായ പ്രവാസിശ്രീയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാ സമ്മേളനവും നടന്നു. നവജ്വാല എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി ശ്രീ യൂനിറ്റ് ഹെഡ് പ്രദീപ അരവിന്ദ് അധ്യക്ഷത വഹിച്ചു. നാടക രചിതാവും സാമൂഹിക പ്രവർത്തകയുമായ ദീപ ജയചന്ദ്രൻ നവജ്വാല സമ്മേളനം ഉദ്ഘാടന ചെയ്തു. പ്രവാസിശ്രീ യൂനിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതമാശംസിച്ചു.
മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായി പങ്കെടുത്തു. കേരള സമാജം ലേഡീസ് വിങ് പ്രസിഡന്റ് മോഹിനി തോമസ്, ആർ.ജെ ബോബി, മുൻ ലോക കേരളസഭ അംഗവും സാമൂഹിക പ്രവർത്തകനും കെ.പി.എ രക്ഷാധികാരിയുമായ ബിജു മലയിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ പ്രവാസിശ്രീയുടെ പ്രവർത്തനരീതികളും സംഘടനാ പ്രവർത്തനങ്ങളും വിവരണം നൽകി.
തുടർന്ന് കെ.പി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ അഡ്വ. പ്രദീപ അരവിന്ദ് പ്രവാസി ശ്രീ ചെയർപേഴ്സണായും വൈസ് ചെയർപേഴ്സണായി ഷാമില ഇസ്മയിലും അഞ്ജലി രാജും ചുമതലയേറ്റു. ചടങ്ങിൽ പ്രവാസിശ്രീയുടെ 11 യൂനിറ്റുകളിൽ നിന്നുള്ള യൂണിറ്റ് ഹെഡുകളും സബ് ഹെഡുകളും ചുമതലയേറ്റു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, പ്രവാസിശ്രീ കോഡിനേറ്റർ രഞ്ജിത്ത് ആർ പിള്ളൈ എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസി ശ്രീ നവ ജ്വാല പ്രോഗ്രാം കോഡിനേറ്റർ ഷാനി നിസാർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

