കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
text_fieldsജ്യോതിഷ് പണിക്കർ, ജോജീഷ് മേപ്പയൂർ, റിഷാദ് വലിയകത്ത്
മനാമ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ 2025-28 വരെയുള്ള പുതിയ ഭരണസമിതിയെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തു.
മൂന്നുവർഷം കാലാവധി പൂർത്തിയാക്കിയ പഴയ കമ്മിറ്റിയുടെ പ്രസിഡന്റ് ജോണി താമരശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറിയായിരുന്ന ജ്യോതിഷ് പണിക്കർ കഴിഞ്ഞ മൂന്നുവർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സലീം ചിങ്ങപുരം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് രക്ഷാധികാരി വി.സി.ഗോപാലന്റെ നേതൃത്വത്തിൽ ജനറൽ ബോഡി ഐകകണ്ഠ്യേന പുതിയ വർഷത്തേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ജ്യോതിഷ് പണിക്കർ പ്രസിഡന്റായും ജോജിഷ് മേപ്പയൂർ ജനറൽ സെക്രട്ടറിയായും റിഷാദ് വലിയകത്ത് ട്രഷററായുമുള്ള 31 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി നിലവിൽ വന്നു. മറ്റു ഭാരവാഹികൾ :-ജോണി താമരശ്ശേരി (ചീഫ് കോഓഡിനേറ്റർ) സലീം ചിങ്ങപുരം, ശ്രീജിത്ത് കുറിഞ്ഞാലിയോട് (വൈസ് പ്രസിഡന്റുമാർ ) അഷ്റഫ് പുതിയപാലം, രാജീവ് തുറയൂർ (ജോയന്റ് സെക്രട്ടറിമാർ )രമേശ് പയ്യോളി (ജോയന്റ് ട്രഷറർ )ബിനിൽ, ജാബിർ (മെംബർഷിപ് )വികാസ്, സുബീഷ് (എന്റർടൈൻമെന്റ് ).റോഷിത് അത്തോളി(സ്പോർട്സ്) രാജീവ്, മൊയ്തീൻ, ബഷീർ (ചാരിറ്റി ) ശ്രീജിത്ത് അരകുളങ്ങര, രാജേഷ് (മീഡിയ) പ്രഗീഷ് ബാല (സോഷ്യൽ മീഡിയ) അജേഷ് (ഐടി) മനോജ് വടകര (ഹോസ്പിറ്റൽ കോഓഡിനേറ്ററായും തെരഞ്ഞെടുത്തു.
മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ: ജാബിർ തിക്കോടി, ശരത്, നിസാർ, നിഗേഷ് നടുവണ്ണൂർ, സന്തോഷ്, സിദ്ദീഖ് താമരശ്ശേരി, അതുൽ, മണികണ്ഠൻ, രാജൻ കായണ്ണ എന്നിവരാണ്. നാട്ടിൽ കൂടി സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാനായി ജില്ല കോഓഡിനേറ്ററായി അനിൽ മടപ്പള്ളിയെ യോഗം തെരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.