ഐ.വൈ.സി.സി സൽമാനിയ ഏരിയക്ക് പുതിയ നേതൃത്വം
text_fieldsഐ.വൈ.സി.സി സൽമാനിയ ഏരിയ പുതിയ ഭാരവാഹികൾ
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൽമാനിയയിൽ നടന്ന ഏരിയ കൺവെൻഷനിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. മുഹമ്മദ് റജാസിനെ പ്രസിഡന്റായും, ജസ്റ്റിൻ ഡേവിസിനെ സെക്രട്ടറിയായും, കുമാർ അഗസ്റ്റിനെ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു. അനിൽ ആറ്റിങ്ങൽ വൈസ് പ്രസിഡന്റായും, എബിൻ ഡിക്രൂസ് ജോയന്റ് സെക്രട്ടറിയായും വരുംവർഷങ്ങളിൽ ഏരിയയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.പൂർണമായും ജനാധിപത്യപരമായാണ് ഓരോ വർഷവും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഈ ഐ.വൈ.സി.സി രീതി പ്രവാസലോകത്ത് ഏറെ ശ്രദ്ധേയമാണ്. ഇതിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിൽ ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായി നവാസ്, ഷമീർ, മണി, സനു, ജോസഫ് ദേവികുളം എന്നിവരെയും, സൽമാനിയ ഏരിയയിൽ നിന്നുള്ള ദേശീയ എക്സിക്യൂട്ടിവ് പ്രതിനിധികളായി സന്ദീപ്, ബ്ലെസ്സൻ മാത്യു, അനൂപ് തങ്കച്ചൻ, സുനിൽ കുമാർ, ഷബീർ മുക്കൻ, ഷഫീക് സൈഫുദ്ദീൻ, റിച്ചി കളത്തൂരത്ത്, ഹരി ഭാസ്കർ, രഞ്ജിത്ത് പേരാമ്പ്ര എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

