ജി.ടി.എഫ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
text_fieldsഅബ്ദുറഹ്മാൻ അസീൽ, രാധാകൃഷ്ണൻ എ.കെ, രഞ്ജി സത്യൻ
മനാമ: കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ ഗ്ലോബൽ പ്രവാസി കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന്റെ (ജി.ടി.എഫ്) അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മിറ്റിയെ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.
രാധാകൃഷ്ണൻ എ.കെ (പ്രസി), ചന്ദ്രൻ സി.(സീനിയർ വൈസ് പ്രസി) എന്നിവരടങ്ങുന്ന 25 അംഗ എക്സിക്യൂട്ടീവ് സമിതിയെയും 9 അംഗ ഉപദേശക സമിതിയെയും തിരഞ്ഞെടുത്തു.എക്സിക്യൂട്ടിവ് യോഗത്തിൽ അബ്ദുറഹ്മാൻ അസീൽ ഉപദേശക സമിതി ചെയർമാനായും രഞ്ജി സത്യൻ ജനറൽ സെക്രട്ടറിയായും അഫ്സ റഹ്മാൻ, ഷിനിത്, ജിതേഷ് എന്നിവരെ വൈസ് പ്രസിഡന്റ്മാരായും, പ്രിജേഷ്, ജസീർ അഹ്മദ്, ശ്രീജില ബൈജു എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും ഇബ്രാഹിം തിക്കോടിയെ ഫിനാൻസ് കൺഡ്രോളറായും ബൈജു, രഷ്മിൽ എന്നിവരെ ഫിനാൻസ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. പ്രവർത്തന റിപ്പോർട്ട് ഗഫൂർ കളത്തിലും ഫിനാൻസ് റിപ്പോർട്ട് ബിജു എൻ എന്നിവരും അവതരിപ്പിച്ചു. മജീദ് തണൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ലത്തീഫ് ആയഞ്ചേരി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

