ബി.സി.െഎ.സി.എ.െഎക്ക് പുതിയ നേതൃത്വം
text_fieldsബി.സി.െഎ.സി.എ.െഎയുടെ പുതിയ ഭാരവാഹികൾ
മനാമ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ ചാപ്റ്റർ (ബി.സി.െഎ.സി.എ.െഎ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സന്തോഷ് ടി.വി (ചെയർപേഴ്സൻ), ശർമിള സേഥ് (വൈസ് ചെയർപേഴ്സൻ), സ്ഥാനുമൂർത്തി വിശ്വനാഥൻ മീര (സെക്രട്ടറി), വിവേക് ഗുപ്ത (ട്രഷറർ), ഗൗരവ് അഗർവാൾ (ജോ. സെക്രട്ടറി), നതാഷ ഗോപാലകൃഷ്ൻ (ജോ. ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. അരുൺ സാമുവൽ മാത്യു, രാധിക സിൻസുവാഡിയ, ഏകാൻഷ് അഗർവാൾ, ഏബ്രഹാം ജോർജ്, ഫ്ലെനിൽ ഡിസൂസ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.
ബഹ്റൈനിലെ ഇന്ത്യക്കാരുടെ പ്രമുഖ സംഘടിത പ്രഫഷനൽ സംഘടനയായ ബി.സി.െഎ.സി.എ.െഎ ബഹ്റൈൻ അക്കൗണ്ടൻറ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്താണ് പ്രവർത്തിക്കുന്നത്. 450ൽപരം അംഗങ്ങളാണ് സംഘടനയിലുള്ളത്. അംഗങ്ങൾക്ക് പ്രയോജനകരമാകുന്ന നിരവധി പുതിയ പദ്ധതികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

