വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിനു പുതിയ നേതൃത്വം
text_fieldsചെയർമാൻ രഘു പ്രകാശൻ, പ്രസിഡന്റ് ബാബു തങ്കളത്തിൽ, ജനറൽ സെക്രട്ടറി ഷെജിൻ സുജിത്ത്, ട്രഷറർ വിജേഷ്
കൊണ്ടേടത്
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ ‘കേരളീയം 26’ എന്ന കലാസാംസ്കാരിക പരിപാടിയും, പുതിയ ഭരണ സമിതിയുടെ സ്ഥാനാരോഹണവും സംഘടിപ്പിക്കും. നാളെ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുതിയ കമ്മിറ്റി ഔദ്യോഗികമായി ചുമതലയേൽക്കും.
ചെയർമാൻ രഘു പ്രകാശൻ, പ്രസിഡന്റ് ബാബു തങ്കളത്തിൽ, ജനറൽ സെക്രട്ടറി ഷെജിൻ സുജിത്ത്, ട്രഷറർ വിജേഷ് കൊണ്ടേടത് എന്നിവരാണ് പുതിയ ഭാരവാഹികൾ. പരിപാടിയുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കന്മാരും കലാകാരന്മാരും പങ്കെടുക്കും. ഐഡിയ സ്റ്റാർ സിംഗർ വിജയി, പിന്നണി ഗായകൻ ജോബി ജോൺ, ഗായിക ഹേം ലിന എന്നിവർ നയിക്കുന്ന സംഗീത വിരുന്നും, സിനിമ സീരിയൽ ആർട്ടിസ്റ്റുകളായ ശ്രുതിലക്ഷ്മി, ശ്രീലയ, ബഹ്റൈൻ പ്രൊവിൻസിന്റെ കലാകാരമാരുടെ നൃത്തങ്ങളും അരങ്ങേറും. ഭിന്നശേഷി വിഭാഗത്തിൽ കേരള സർക്കാരിന്റെ ഈ വർഷത്തെ “സർഗ്ഗാത്മക ബാല്യ പുരസ്കാരത്തിന് "അർഹയായ, പ്രതീക്ഷ ഭവന്റെ അഭിമാനവും നടനവിസ്മയവുമായ അജിനരാജ് നൃത്തച്ചുവടുകളുമായി വേദിയിലെത്തും. അജിനരാജിന്റെ ഇന്ത്യക്കു പുറത്തു നിറഞ്ഞ സദസ്സിനു മുമ്പിൽ നൃത്തം ചെയ്യണമെന്ന ദീർഘകാല സ്വപ്നം ഡബ്യു എം സി ബഹ്റൈൻ പ്രൊവിൻസ് സാക്ഷാത്കരിക്കുന്നു .
വൈസ് ചെയർമാൻ വിനോദ് നാരായണൻ, ഹരീഷ് നായർ, തോമസ് വൈദ്യൻ, ചെയർപേഴ്സൺ ഉഷ സുരേഷ്, വൈസ് പ്രസിഡന്റ് അമൽദേവ് ഒ.കെ, സുജിത്ത് കൂട്ടാല, അസോസിയേറ്റ് സെക്രട്ടറി സിന്ധു രജനീഷ് എക്സിക്യുട്ടീവ് അംഗങ്ങൾ അബ്ദുള്ള ബെല്ലിപ്പാടി, സിജു വി ആർ, രാജീവ് വർമ്മ, റോബിൻ ചെറിയാൻ, തോംസൺ ജോസഫ് എന്നിവരും ഉൾപ്പെടുന്നതാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

