ടീൻ ഇന്ത്യ ബഹ്റൈന് പുതിയ ഭാരവാഹികൾ
text_fieldsഷാദി റഹ്മാൻ (ക്യാപ്റ്റൻ), മുഹമ്മദ് ഹംദാൻ (വൈസ് ക്യാപ്റ്റൻ), മറിയം ബഷീർ (ക്യാപ്റ്റൻ), ആയിഷ മൻഹ (വൈസ് ക്യാപ്റ്റൻ)
മനാമ: ടീൻ ഇന്ത്യ ബഹ്റൈൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിഞ്ചിലുള്ള ഫ്രൻഡ്സ് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിന് മുഖ്യരക്ഷാധികാരി സുബൈർ എം.എം നേതൃത്വം നൽകി. കൗമാരക്കാരുടെ വ്യക്തിത്വ വികാസത്തിനും പഠനത്തിനും കലാകായിക വിനോദങ്ങൾക്കും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുകയാണ് ടീൻ ഇന്ത്യയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആൺകുട്ടികളുടെ കേന്ദ്ര ഭാരവാഹികൾ ഷാദി റഹ്മാൻ (ക്യാപ്റ്റൻ), മുഹമ്മദ് ഹംദാൻ (വൈസ് ക്യാപ്റ്റൻ), മുഹമ്മദ് (കായികം), മുഹമ്മദ് നോഷിൻ (കല-സാഹിത്യം) എന്നിവരാണ്. പെൺകുട്ടികളുടെ ഭാരവാഹികൾ മറിയം ബഷീർ (ക്യാപ്റ്റൻ), ആയിഷ മൻഹ (വൈസ് ക്യാപ്റ്റൻ), റീഹ ബഷീർ (കല-സാഹിത്യം), ഹന്ന (കായികം) എന്നിവരുമാണ്. ടീൻ ഇന്ത്യ സെക്രട്ടറി അനീസ് വി.കെ, ടീൻ ഇന്ത്യ കൺവീനർ ഫാത്തിമ സ്വാലിഹ്, സജീബ്, ബഷീർ, ഹാരിസ്, റഷീദ സുബൈർ, ബുഷ്റ ഹമീദ്, നാസിയ, ഷാനി സക്കീർ, നസീമ മുഹ്യിദ്ദീൻ, നുഫീല ബഷീർ, ഫസീല ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.

