രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
text_fieldsമനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ ആറാമത് ഗ്ലോബല്‍ സമ്മിറ്റ് ബഹ്റൈനില്‍ സമാപിച്ചു. മലയാളി വിദ്യാര്‍ഥി യുവജനങ്ങളുടെ ചലനാത്മകതയും കുടിയേറ്റവും സാമൂഹിക പരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തണമെന്ന് സമ്മിറ്റ് ആവശ്യപ്പെട്ടു. ധാർമിക മൂല്യങ്ങളുടെ പ്രകാശനത്തിന് യുവജനതയെ അണിനിരത്തുന്നതിനും സാമൂഹിക പുരോഗതിക്ക് മാനവവിഭവത്തെ പ്രയോഗിക്കുന്നതിനും ആവശ്യമായ വിഷനും മിഷനും സമ്മിറ്റില്‍ രൂപപ്പെടുത്തി. 22 രാജ്യങ്ങളില്‍നിന്ന് 201 പ്രതിനിധികള്‍ ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുത്തു.സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി പ്രഭാഷണം നടത്തി.
മജീദ് കക്കാട്, സ്വാദിഖ് വെളിമുക്ക്, സി.ആര്. കുഞ്ഞുമുഹമ്മദ്, ഡോ. അബൂബക്കര്‍, സ്വാബിര്‍ സഖാഫി, നിസാർ സഖാഫി, അബ്ദുല്ല വടകര, അശ്റഫ് മന്ന, അലി അക്ബര്‍, ജാബിറലി പത്തനാപുരം, നൗഫല്‍ ചിറയില്‍, അബ്ദുറഹ്മാന് സഖാഫി ചെമ്പ്രശ്ശേരി, സിറാജ് മാട്ടില്‍, സകരിയ്യ ശാമില്‍ ഇര്‍ഫാനി, ഹബീബ് മാട്ടൂല്‍, നിസാര്‍ പുത്തന്‍പള്ളി, അബ്ദുല്‍ അഹദ് എന്നിവര്‍ സംബന്ധിച്ചു.
2025-26 വര്‍ഷത്തെ ആര്.എസ്.സി ഗ്ലോബല്‍ കമ്മിറ്റിയെ സമ്മിറ്റില്‍ പ്രഖ്യാപിച്ചു. ഭാരവാഹികള്‍: ഫൈസല്‍ ബുഖാരി വാഴയൂര്‍ (ചെയര്മാന്), മൊയ്തീന് ഇരിങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), മുസ്തഫ കൂടല്ലൂര്‍ (എക്സിക്യുട്ടിവ് സെക്രട്ടറി). സെക്രട്ടറിമാര്‍: മന്‍സൂര്‍ ചുണ്ടമ്പറ്റ, റാഷിദ് മൂര്‍ക്കനാട്, ഉബൈദ് സഖാഫി കോട്ടക്കല്‍, ലബീബ് നരിക്കുനി, അബ്ബാദ് ചെറൂപ്പ, അബ്ദുറഊഫ് പാലേരി, ജഅഫര്‍ കണ്ണപുരം, മുഹമ്മദലി പുത്തൂര്‍, അമീന് ഓച്ചിറ, ഫസീന്‍ അഹ്മദ് രാമനാട്ടുകര, അഫ്സല് സഖാഫി, നൗഫല്‍ പട്ടാമ്പി. സെക്രട്ടേറിയറ്റ് അംഗം ഹബീബ് മാട്ടൂല്ബാ, ബാ സിറ്റി ഹാളിൽ സക്കരിയ ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമത്തിൽ അഡ്വ. എം.സി. അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി, ജമാൽ വിട്ടൽ, ഷംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ സംസാരിച്ചു. ഹബീബ് മാട്ടൂൽ സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

