പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
text_fieldsപത്തേമാരി ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ
മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന് പുതിയ ഭരണസമിതി നിലവിൽവന്നു. പ്രവാസി ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച അസോസിയേഷൻ, പുതിയ നേതൃത്വത്തിന്റെ കീഴിൽ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നു.
പത്തേമാരി സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി സനോജ് ഭാസ്കർ, കോർ കമ്മറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് 2025-27 ലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്. രക്ഷാധികാരികൾ: മുഹമ്മദ് ഇറക്കൽ, സനോജ് ഭാസ്കർ, പ്രസിഡന്റ്: അനീഷ് ആലപ്പുഴ, സെക്രട്ടറി: അജ്മൽ ഇസ്മായിൽ. ട്രഷറർ: വിപിൻ കുമാർ. വൈസ് പ്രസിഡന്റ്: ഷാജി സെബാസ്റ്റ്യൻ, അനിത. ജോയന്റ് സെക്രട്ടറി: രാജേഷ് മാവേലിക്കര,
ശ്യാമള ഉദയൻ അസിസ്റ്റന്റ് ട്രഷറർ: ലൗലി ഷാജി, ചാരിറ്റി വിങ് കോഓഡിനേറ്റർ: ഷിഹാബുദീൻ, നൗഷാദ് കണ്ണൂർ. മീഡിയ കോഓഡിനേറ്റർ: സുജേഷ് എണ്ണയ്ക്കാട്. എന്റർടൈൻമെന്റ് കോഓഡിനേറ്റർ: ഷാജി സെബാസ്റ്റ്യൻ, ലിബീഷ്, സ്പോർട്സ് വിങ് കോഓഡിനേറ്റർ: വിപിൻ കുമാർ. എക്സിക്യൂട്ടിവ് അംഗങ്ങളായി അഷ്റഫ് കൊറ്റാടത്ത്, മുസ്തഫ, ആശ മുരളീധരൻ, സുനിൽ എസ്, അനിൽ അയിലം, ജോബി, പ്രകാശ് എന്നിവരെയും തെരഞ്ഞെടുത്തു.
സാമൂഹിക സേവനവും പ്രവാസി അവകാശ സംരക്ഷണവും മുൻനിർത്തിയുള്ള പരിപാടികൾ പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി അജ്മൽ ഇസ്മയിൽ പറഞ്ഞു. പത്തേമാരി പ്രവാസികളുടെ അതിജീവന കഥകളെ പ്രതിനിധീകരിക്കുന്നതായും പുതിയ തലമുറയെ സജീവമായി സാമൂഹിക പ്രവർത്തനങ്ങളിൽ ആകർഷിക്കുകയാണ് ലക്ഷ്യംമെന്നും പ്രസിഡന്റ് അനീഷ് ആലപ്പുഴ പറഞ്ഞു. അസോസിയേഷൻ വരുംമാസങ്ങളിൽ വെൽഫെയർ ക്യാമ്പുകളും കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

