ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റിക്ക് പുതിയ സാരഥികൾ
text_fieldsഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി ഭാരവാഹികൾ
മനാമ: കെ.പി.സി.സിയുടെ നിർദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടന്ന തൃശൂർ ജില്ല ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ജില്ല പ്രസിഡന്റായി പി.ടി. ജോസഫ് , ജില്ല ജനറൽ സെക്രട്ടറിയായി ജോയ് എം.ഡി, ട്രഷററായി കെ.ഡി. ജോയ്സൺ, വൈസ് പ്രസിഡന്റുമാരായി ബെന്നി പാലയൂർ, ഡിന്റോ ഡേവിഡ് എന്നിവരും സെക്രട്ടറിമാരായി ജെയ്സൺ മഞ്ഞാലി, ടി.വി. ബഷീർ എന്നിവരെയും തെരഞ്ഞെടുത്തതായി ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

