ഹോപ് ബഹ്റൈന് പുതിയ ഭാരവാഹികൾ
text_fieldsഹോപ് ബഹ്റൈന്റെ പുതിയ എക്സിക്യൂട്ടിവ് ഭാരവാഹികൾ
മനാമ: പത്തുവർഷമായി ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ് ബഹ്റൈന്റെ വാർഷിക പൊതുയോഗത്തിൽ 2026-27 വർഷത്തേക്കുള്ള എക്സിക്യൂട്ടിവ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗുദൈബിയയിലെ ചായക്കട റസ്റ്റാറന്റിൽ നടന്ന യോഗത്തിൽ ഹോപ് പ്രസിഡന്റ് ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജയേഷ് കുറുപ്പ് കഴിഞ്ഞ പ്രവർത്തന കാലയളവിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ താലിബ് ജാഫർ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് രക്ഷാധികാരിയായ ഷബീർ മാഹി വരണാധികാരിയായി പുതിയ കമ്മിറ്റിയെ ഐകകണ്ഠ്യേനെ തെരഞ്ഞെടുത്തു. മനോജ് സാംബൻ-പ്രസിഡന്റ്, ഷാജി മൂതല-വൈസ് പ്രസിഡന്റ്, ശ്യാംജിത്ത് കമൽ-സെക്രട്ടറി, പ്രശാന്ത്-ജോയന്റ് സെക്രട്ടറി, വീപീഷ് പിള്ള-ട്രഷറർ, അഫ്സൽ മേലോട്ട്-മീഡിയ കൺവീനർ എന്നിങ്ങനെ തെരഞ്ഞെടുത്തു.
അബ്ദുൽ റസാഖ്, അജിത്ത് കുമാർ, മുഹമ്മദ് അൻസാർ, അഷ്കർ പൂഴിത്തല, ബോബി പുളിമൂട്ടിൽ, ഫൈസൽ പട്ടാണ്ടി, ഗിരീഷ് പിള്ള, ജയേഷ് കുറുപ്പ്, ജെറിൻ ഡേവിസ്, ജോഷി നെടുവേലിൽ, മുജീബ് റഹ്മാൻ, നിസാർ മാഹി, നിസാർ കൊല്ലം, പ്രകാശ് പിള്ള, പ്രശാന്ത് ഗോപി, പ്രിന്റു ഡെല്ലസെ, മുഹമ്മദ് റഫീഖ്, റംഷാദ് അബ്ദുൽഖാദർ, റോണി ഡൊമിനിക്, സാബു ചിറമേൽ, ഷാജി എളമ്പിലായി, ഷബീർ മാഹി, ഷിബു പത്തനംതിട്ട, ഷിജു.സി.പി, സിബിൻ സലിം, സുജീഷ് കുമാർ താലിബ് ജാഫർ എന്നിവരാണ് 2025 എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ അംഗങ്ങൾ. ഷബീർ മാഹി സ്വാഗതം പറഞ്ഞ യോഗത്തിൽ ഷാജി മൂതല നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

