കെ.എം.സി.സി മനാമ സെൻട്രൽ മാർക്കറ്റ് ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsസലാം മമ്പാട്ടുമൂല, അഷ്റഫ് കൊറ്റാടത്ത്, അസീസ് പേരാമ്പ്ര, മുഹമ്മദലി
മനാമ: കെ.എം.സി.സി മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റിയുടെ 2024-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സലാം മമ്പാട്ടുമൂല -പ്രസിഡന്റ്, അഷ്റഫ് കൊറ്റാടത്ത്-ജനറൽ സെക്രട്ടറി, അസീസ് പേരാമ്പ്ര-ട്രഷറർ, മുഹമ്മദലി- ഓർഗനൈസിങ് സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ: റഹീം ബാവകുഞ്ഞ്, സിറാജ് മണിയൂർ, ജസീർ എം.എം.എസ്, അസീസ് കാഞ്ഞങ്ങാട്, കരീം കെട്ടിനകത്ത്.
ജോയന്റ് സെക്രട്ടറിമാർ: സുജീബ് എം.എം, നജീബ് എം.എം.എസ്, സലാം കല്ലേരി, മമ്മു കാസർകോട്, റഹീസ് അലവിൽ. മീഡിയ ആൻഡ് എന്റർടെയിൻമെന്റ് സെക്രട്ടറി: അൻവർ നിലമ്പൂർ, അൽ അമാന സ്കീം കോഓഡിനേറ്റർ: അബ്ദുസ്സലാം ചന്തക്കുന്ന്, സ്പോർട്സ് വിങ് കൺവീനർ: റഷീദ് ബുസ്താനി.
ഓഫിസ് സെക്രട്ടറി: സുബൈർ എന്നിവരാണ് ഭാരവാഹികൾ. റഫീഖ് തോട്ടക്കര, ഇൻമാസ് ബാബു പട്ടാമ്പി എന്നിവർ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർമായിരുന്നു. ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

