ഡ്രൈവറില്ലാ കാറുകൾക്ക് പുതിയ നിയമം പരിഗണനയിൽ
text_fieldsമനാമ: ഡ്രൈവറില്ലാ കാറുകൾക്ക് പുതിയ നിയമമിർമാണത്തിനൊരുങ്ങി ബഹ്‌റൈൻ. സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾക്കായുള്ള ആദ്യ നിയമ ചട്ടക്കൂട് ഉൾപ്പെടെയുള്ള ഒരു നിയമനിർമ്മാണ പാക്കേജ് ഏകദേശം തയ്യാറായതായി ആഭ്യന്തര മന്ത്രാലയത്തിലെ നിയമസഭാ കാര്യ അണ്ടർ സെക്രട്ടറി റാഷിദ് ബുനജ്മയാണ് ശൂറ കൗൺസിലിന്റെ പ്രതിവാര യോഗത്തിൽ അറിയിച്ചത്. റോഡപകടങ്ങൾ തടയുന്നതിനും അടിയന്തര പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഈ നിർദേശം.
ഡ്രൈവറില്ലാ വാഹനങ്ങൾക്ക് അവയുടെ ചുറ്റുപാടുകൾ മനസ്സിലാക്കാനും തീരുമാനങ്ങൾ എടുക്കാനും സ്പീഡ്, ബ്രേക്കിംഗ്, സ്റ്റിയറിംഗ് എന്നിവ നിയന്ത്രിക്കാനും കഴിയും. ആഗോളതലത്തിൽ പരിമിതമായ റൈഡ് ഹെയ്‌ലിംഗ് പ്രവർത്തനങ്ങളിൽ ഉയർന്ന തോതിലുള്ള ഓട്ടോമേഷൻ ഇതിനകം ഉപയോഗിക്കുന്നുണ്ടെങ്കിലും, പൂർണ്ണമായും സ്വയംഭരണാധികാരമുള്ള ലെവൽ ഫൈവ് കാറുകൾ ഇപ്പോഴും വികസന ഘട്ടത്തിലാണെന്ന് ബുനജ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

