Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവെ​റു​പ്പും...

വെ​റു​പ്പും മ​ത​വി​ദ്വേ​ഷ​വും പ​ര​ത്തു​ന്ന​തി​നെ​തി​രെ പു​തി​യ നി​യ​മം

text_fields
bookmark_border
വെ​റു​പ്പും മ​ത​വി​ദ്വേ​ഷ​വും പ​ര​ത്തു​ന്ന​തി​നെ​തി​രെ   പു​തി​യ നി​യ​മം
cancel

മ​നാ​മ: വെ​റു​പ്പും മ​ത​വി​ദ്വേ​ഷ​വും പ​ര​ത്തു​ന്ന​തി​നെ​തി​രെ പു​തി​യ നി​യ​മം രൂ​പ​പ്പെ​ടു​ത്താ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ നി​ർ​ദേ​ശം ന​ൽ​കി. ഉ​ത്ത​ര​വാ​ദി​ത്ത​പൂ​ർ​ണ​മാ​യ സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ക, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ക, വെ​റു​പ്പും മ​ത​വി​ദ്വേ​ഷ​വും പ​ര​ത്തു​ന്ന​തി​നെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര ക​രാ​ർ രൂ​പ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ നി​യ​മം വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ പ്ര​ത്യേ​ക ​പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്തെ മു​ഴു​വ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശം​സ നേ​ർ​ന്ന ഹ​മ​ദ്​ രാ​ജാ​വ്, സ്വ​ത​ന്ത്ര​വും സു​താ​ര്യ​വും നീ​തി​പൂ​ർ​വ​ക​വു​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. 'അ​റി​വു​ക​ൾ പൊ​തു​ന​ന്മ​ക്ക്​' എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ്​ ​ഇ​ക്കൊ​ല്ല​ത്തെ മാ​ധ്യ​മ ദി​നാ​ച​ര​ണം.

അ​റി​വു​ക​ളും വി​വ​ര​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും ക​ഴി​ഞ്ഞ 80 വ​ർ​ഷ​മാ​യി മാ​ധ്യ​മ​ങ്ങ​ൾ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്​ സ​ന്തോ​ഷ​ക​ര​മാ​ണ്. ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും സ​മൂ​ഹ​ത്തോ​ടു​ള്ള ക​ട​പ്പാ​ട്​ പാ​ലി​ച്ചും ജ​നാ​ധി​പ​ത്യ രീ​തി​യി​ലും വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്​​തു​​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര മ​ര്യാ​ദ​ക​ളും നി​യ​മ​ങ്ങ​ളും ഇ​തി​ൽ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന​തും അ​ഭി​മാ​ന​ക​ര​മാ​ണ്. പ്ര​തി​സ​ന്ധി​ക​ളും പ്ര​യാ​സ​ങ്ങ​ളും ത​ര​ണം ചെ​യ്യു​ന്ന​തി​െൻറ ബ​ഹ്​​റൈ​ൻ മാ​തൃ​ക ലോ​ക ജ​ന​ത​ക്കു​ മു​ന്നി​ൽ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​തി​ലും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക്​ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്​. രാ​ജ്യ​​താ​ൽ​പ​ര്യം മു​ന്നി​ൽ​വെ​ച്ച്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ ചെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ളെ​യും അ​​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി‍‍െൻറ ന​ന്മ​ക​ൾ നേ​ടി​യെ​ടു​ക്കാ​ൻ വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New law against hate and religious hatred
Next Story