ബിയോൺ മണിയ്ക്ക് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈനിന്റെ പുതിയ ഇൻവെസ്റ്റ്‌മെന്റ് ലൈസൻസ്
text_fieldsമനാമ: ബിയോൺ ഗ്രൂപ്പിന്റെ ഭാഗമായ ബിയോൺ മണിയ്ക്ക് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ പുതിയ ലൈസൻസ് അനുവദിച്ചു.സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ ഗവർണർ റഷീദ് മുഹമ്മദ് അൽ-മരാജാണ് ബിയോൺ മണിയ്ക്ക് ക്ലാസ് 2 ഇൻവെസ്റ്റ്‌മെന്റ് കമ്പനി ലൈസൻസ് നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഉപഭോക്താക്കൾക്കായി പുതിയ സേവനങ്ങൾ നൽകാൻ പുതിയ ലൈസൻസ് പര്യാപ്തമാണെന്നും രാജ്യത്ത് മറ്റൊരു സ്ഥാപനത്തിനും ലഭിക്കാത്തതാണിതെന്നും ബിയോൺ മണി സി.ഇ. ഒ റോബർട്ടോ മാൻകോൺ പറഞ്ഞു. ബിയോൺ മണി സൂപ്പർ ആപ്പ് വീണ്ടും മെച്ചപ്പെടുത്തും
. ഉപഭോക്താക്കൾക്ക് കാർഡുകൾ, പണമടയ്ക്കൽ, ഓപ്പൺ ബാങ്കിംഗ്, പേഴ്സണൽ ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നീ സേവനങ്ങൾ കമ്പനി നൽകുന്നുണ്ട്. ഇതിനുപുറമെ ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾക്കായുള്ള എല്ലാ സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ അനുവദിച്ച ക്ലാസ് 2 ഇൻവെസ്റ്റ്‌മെന്റ് കമ്പനി ലൈസൻസ് സഹായിക്കും. 2023-ലെ ആദ്യ അഞ്ച് മാസങ്ങളിൽ, കഴിഞ്ഞ വർഷം ിതേ കാലയളവിനെ അപേക്ഷിച്ച് ആഭ്യന്തര, അന്തർദേശീയ പേയ്‌മെന്റുകളുടെ കാര്യത്തിൽ ആറ് മടങ്ങ് വർദ്ധന കമ്പനി നേടി. ഉപഭോക്താക്കളുടെ എണ്ണത്തിൽ 10 മടങ്ങ് വളർച്ച കൈവരിച്ചതായുംം കമ്പനി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.