ന്യൂ ഇന്ത്യൻ സ്കൂൾ സ്റ്റുഡൻറ് കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു
text_fieldsന്യൂ ഇന്ത്യൻ സ്കൂൾ സ്റ്റുഡൻറ് കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റപ്പോൾ
മനാമ: ന്യൂ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ സ്റ്റുഡൻറ് കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു. ഒാൺലൈനായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഹെഡ് ബോയ് സുഹൈർ അഹ്മദ്, ഹെഡ് ഗേൾ ഫൈഹ മറിയം ഷമീർ എന്നിവർ സത്യവാചകം ചൊല്ലിക്കൊടുത്തു.
നേതൃത്വ ഗുണങ്ങളെക്കുറിച്ച് പ്രതിപാദിച്ച സ്കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി തോട്ടുമാലിൽ മികച്ച പഠനാവസരമായി ഇത് ഉപയോഗിക്കാൻ ആഹ്വാനം ചെയ്തു. പ്രിൻസിപ്പൽ കെ. ഗോപിനാഥ് മേനോൻ, വൈസ് പ്രിൻസിപ്പൽമാരായ പി. മോഹൻ, ഡോ. ജോർജ് മാത്യുവും പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു.
നാല് ഹൗസുകളുടെ ചുമതലക്കാരും ഇതോടൊപ്പം സ്ഥാനമേറ്റു. ഷിംന വിൻസൻറ് (എമറാൾഡ് ഹൗസ്), സരിത ശശിധരൻ (പേൾ ഹൗസ്), ജ്യോതി വിലാസ് (റൂബി ഹൗസ്), അഞ്ജും ഫാറൂഖി (സഫയർ ഹൗസ്) എന്നിവരാണ് ഹൗസ് നേതാക്കൾ. ഹെഡ് ടീച്ചർ സൂസി ടി. പോൾ ഇവരെ പരിചയപ്പെടുത്തി. ആക്ടിവിറ്റി കോഒാഡിനേറ്റർ സൗമി മണ്ഡൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

