ന്യൂ ഇന്ത്യൻ സ്കൂൾ സ്റ്റുഡന്റ് കൗൺസിൽ ചുമതലയേറ്റു
text_fieldsന്യൂ ഇന്ത്യൻ സ്കൂൾ സ്റ്റുഡന്റ് കൗൺസിൽ ഭാരവാഹികൾ സ്കൂൾ അധികൃതരോടൊപ്പം
മനാമ: ന്യൂ ഇന്ത്യൻ സ്കൂൾ സ്റ്റുഡന്റ് കൗൺസിൽ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി തോട്ടുമാലിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. സുദർശ് ശ്രീധർ (ഹെഡ് ബോയ്), താനിയ റേച്ചൽ ആൻസൺ (ഹെഡ് ഗേൾ), ഹർഷിത് ആനന്ദ് (സ്പോർട്സ് ക്യാപ്റ്റൻ-ബോയ്), ഹിബ മെഹ്റിൻ (സ്പോർട്സ് ക്യാപ്റ്റൻ-ഗേൾ) എന്നിവരാണ് സ്റ്റുഡന്റ് കൗൺസിൽ ഭാരവാഹികൾ.
സ്കൂൾ ഡയറക്ടർ ജോബി കെ. അഗസ്റ്റിൻ, പ്രിൻസിപ്പൽ കെ. ഗോപിനാഥ് മേനോൻ, വൈസ് പ്രിൻസിപ്പൽമാരായ പി. മോഹൻ, ഡോ. ജോർജ് മാത്യു എന്നിവർ ആശംസകൾ നേർന്നു. ഹെഡ് ടീച്ചർ സൂസി ടി. പോൾ നന്ദി പറഞ്ഞു.

