ന്യൂ ഇന്ത്യ അഷ്വറൻസിെൻറ പുതിയ ശാഖ പ്രവർത്തനമാരംഭിച്ചു
text_fieldsമസ്കത്ത്: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ നേരിട്ടുള്ള ശാഖ സൗത്ത് മബേലയിൽ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോ ഹൈപർമാർക്കറ്റിന് സമീപം വേ നമ്പർ 8702ലാണ് പുതിയ ശാഖ സ്ഥിതി ചെയ്യുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഒമാനിലെ ചീഫ് ഏജൻറായ അബ്ദുൽ അസീസ് ആൻഡ് ബ്രദേഴ്സ്, മാജിദ് ഗ്രൂപ് ഒാഫ് കമ്പനീസ് ചെയർമാൻ മാജിദ് അബ്ദുറഹീം അൽ ബഹ്റാനി ഉദ്ഘാടനം ചെയ്തു.
ന്യൂ ഇന്ത്യ അഷ്വറൻസ് ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഡോ. കെ.പി. സെബാസ്റ്റ്യൻ, ചീഫ് ഫിനാൻഷ്യൽ ഒാഫിസർ വിൽസൺ രാജ്, ഏജൻസി ഒാപറേഷൻസ് ജനറൽ മാനേജർ െഎ.എം. ജേക്കബ്, മാർക്കറ്റിങ് ആൻഡ് ടെക്നിക്കൽ ജനറൽ മാനേജർ ജോൺസൺ. പി. ജോൺ എന്നിവർെക്കാപ്പം ക്ഷണിക്കപ്പെട്ട അതിഥികളും ഉപഭോക്താക്കളും ചടങ്ങിൽ സംബന്ധിച്ചു. ഒമാെൻറ വിവിധ നഗരങ്ങളിലും ഉൾപ്രദേശങ്ങളിലും കൂടുതൽ ശാഖകൾ ആരംഭിക്കുമെന്ന് ഡോ. കെ.പി. സെബാസ്റ്റ്യൻ പറഞ്ഞു. ബഹ്ല, ഇബ്രി, അൽഖൂദ് എന്നിവിടങ്ങളിൽ വരും മാസങ്ങളിൽ ശാഖകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
